ചെന്നൈ: ഐ പി എല്‍ ഒത്തുകളി വിവാദത്തില്‍ സംശയത്തിന്‍റെ നിഴലിലായിരുന്ന ഗുരുനാഥ് മെയ്യപ്പന്‍റെ ഭാര്യ രൂപ ഗുരുനാഥ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ആകും. ബി സി സി ഐ പ്രസിഡണ്ടും ഐ സി സി ചെയര്‍മാനുമായിരുന്ന എന്‍ ശ്രീനിവാസന്‍റെ മകളാണ് രൂപ. രാജ്യത്തെ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ആകുന്ന ആദ്യ വനിതയാണ് രൂപ. 

ഇതാദ്യമായിട്ടാണ് രൂപ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഏതെങ്കിലും അധികാര സ്ഥാനത്ത് എത്തുന്നത്. വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ്. തമിഴ്‌നാട് ക്രിക്കറ്റ് ഭരണത്തിലെ അവസാന വാക്കായിരുന്നു എന്‍ ശ്രീനിവാസന്‍. വര്‍ഷങ്ങളോളം സംഘടനയുടെ തലപ്പത്തിരുന്ന ശ്രീനിവാസന് പക്ഷേ ബി സി സി ഐയുടെ വിലക്കുള്ളത് കൊണ്ട് മത്സരിക്കാനാവില്ല.