യുപി ബൗളറായ ശിവ സിങിന്‍റെ ഓവറിലായിരുന്നു ഗെയ്‌ക്‌വാദിന്‍റെ ആറാട്ട്. ആദ്യ നാലു പന്തുകളും സിക്സിന് പറത്തിയ റുതുരാജ് ഗെയ്‌ക്‌വാദ് നോ ബോളായ അഞ്ചാം പന്തിലും സിക്സ് അടിച്ചു.

ഗുവാഹത്തി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട റുതുരാജ് ഗെയ്ക്‌വാദിന് ഭാഗ്യദിനമായി നവംബര്‍ 28. കഴിഞ്ഞ വര്‍ഷം ഇതേ ദിനമാണ് റുതുരാജ് ഗെയ്ക്‌വാദ് വിജയ് ഹസാരെ ട്രോഫിയില്‍ ഏകദിന ടൂര്‍ണമെന്‍റില്‍ ഉത്തര്‍പ്രദേശിനെതിരെ തുടര്‍ച്ചയായി ഏഴ് സിക്സ് അടിച്ച് ലിസ്റ്റ് എ ക്രിക്കറ്റിലെ റെക്കോര്‍ഡിട്ടത്.

യുപി ബൗളറായ ശിവ സിങിന്‍റെ ഓവറിലായിരുന്നു ഗെയ്‌ക്‌വാദിന്‍റെ ആറാട്ട്. ആദ്യ നാലു പന്തുകളും സിക്സിന് പറത്തിയ റുതുരാജ് ഗെയ്‌ക്‌വാദ് നോ ബോളായ അഞ്ചാം പന്തിലും സിക്സ് അടിച്ചു. പിന്നീടെറിഞ്ഞ രണ്ട് പന്തുകളില്‍ കൂടി സിക്സ് അടിച്ചാണ് ഒരോവറില്‍ ഏഴ് സിക്സെന്ന ലോക റെക്കോര്‍ഡ് റുതുരാജ് സ്വന്തമാക്കിയത്. 159 പന്തില്‍ 220 റണ്‍സടിച്ച റുതുരാജ് ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതിന്‍റെയും റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പര്യടനം: ഏകദിന, ടി20 പരമ്പരകളില്‍ വിരാട് കോലി കളിക്കില്ല, തീരുമാനമെടുക്കാതെ രോഹിത്

ഇന്നലെ ഓസ്ട്രേലിയക്കെതിരെ സഹ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയും വണ്‍ ഡൗണായി എത്തിയ ഇഷാന്‍ കിഷനെയും തുടക്കത്തിലെ നഷ്ടമായിട്ടും തകര്‍ത്തടിച്ച റുതുരാജ് 57 പന്തില്‍ 123 റണ്‍സുമായി പുറത്താകാതെ നിന്നു. 13 ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു റുതുരാജിന്‍റെ ഇന്നിംഗ്സ്. ആദ്യ മത്സരത്തില്‍ പന്ത് നേരിടും മുമ്പെ റണ്ണൗൈട്ടായി ഡയമണ്ട് ഡക്കായ റുതുരാജ് രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങി. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ആദ്യ മൂന്ന് കളികളില്‍ സൂര്യകുമാറിന് കീഴില്‍ വൈസ് ക്യാപ്റ്റനുമാണ് റുതുരാജ്.

Scroll to load tweet…

റുതുരാജിന്‍റെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെയും(39), തിലക് വര്‍മയുടെയും(31) ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തെങ്കിലും ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ സെഞ്ചുറി കരുത്തില്‍(48 പന്തില്‍ 104*) ഓസ്ട്രേലിയ അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക