അടുത്ത മാസം 16ന് ആരംഭിക്കുന്ന ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗിന് മുന്നോടിയായി ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന മത്സരത്തിനുള്ള ഇന്ത്യ മഹാരാജാസ് ടീമിലും ശ്രീശാന്ത് കളിക്കുന്നുണ്ട്. സൗരവ് ഗാംഗുലിയാണ് ടീമിനെ നയിക്കുന്നത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന വേള്‍ഡ് ജയന്‍റ്സിനെയാണ് ഇന്ത്യാ മഹാരാജാസ് നേരിടുക. 

ദുബായ്: മലയാളി പേസര്‍ എസ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റില്‍ തിരിച്ചെത്തുന്നു. കളിക്കാരനായല്ല, ഇത്തവണ മെന്‍ററായാണ് ശ്രീശാന്ത് എത്തുന്നത്. അബുദാബി ടി10 ലീഗ് ടീമായ ബംഗ്ലാ ടൈഗേഴ്സിന്‍റെ മെന്‍ററായാണ് ശ്രീശാന്ത് വരുന്നത്. ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനാണ് ടീമിന്‍റെ നായകന്‍.

അഫ്താബ് അഹമ്മദ് ആണ് ബംഗ്ലാ ടൈഗേഴ്സിന്‍റെ മുഖ്യ പരിശീലകന്‍. നസ്മുള്‍ അബേദിന്‍ ഫാഹിം അണ് സഹപരിശീലകന്‍. ഈ വര്‍ഷം മാര്‍ച്ചില്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ശ്രീശാന്ത് പരിശീലക സംഘത്തില്‍ വരുന്നത് ഇതാദ്യമായാണ്. ശ്രീശാന്തിനെ മെന്‍ററായി ലഭിച്ചതില്‍ സന്തഷമുണ്ടെന്ന് ടൈഗേഴ്സ് ടീം ഉടമ മൊഹമ്മദ് യാസിന്‍ പറഞ്ഞു. നവംബര്‍ 23 മുതല്‍ ഡിസംബര്‍ നാലുവരെയാണ് അബുദാബി ടി10 ലീഗ് മത്സരങ്ങള്‍ നടക്കുന്നത്.

അടുത്ത മാസം 16ന് ആരംഭിക്കുന്ന ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗിന് മുന്നോടിയായി ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന മത്സരത്തിനുള്ള ഇന്ത്യ മഹാരാജാസ് ടീമിലും ശ്രീശാന്ത് കളിക്കുന്നുണ്ട്. സൗരവ് ഗാംഗുലിയാണ് ടീമിനെ നയിക്കുന്നത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന വേള്‍ഡ് ജയന്‍റ്സിനെയാണ് ഇന്ത്യാ മഹാരാജാസ് നേരിടുക.

India Maharajas: Sourav Ganguly (c), Virender Sehwag, Mohammed Kaif, Yusuf Pathan, Subramaniam Badrinath, Irfan Pathan, Parthiv Patel (wk), Stuart Binny, S Sreesanth, Harbhajan Singh, Naman Ojha (wk), Ashoke Dinda, Pragyan Ojha, Ajay Jadeja, RP Singh, Joginder Sharma, Reetinder Singh Sodhi.

World Giants: Eoin Morgan (c), Lendl Simmons, Daniel Vettori, Jacques Kallis, Shane Watson, Matt Prior (wk), Nathan McCullum, Jonty Rhodes, Muttiah Muralitharan, Dale Steyn, Hamilton Masakadza, Mashrafe Mortaza, Asghar Afghan, Mitchell Johnson, Brett Lee, Kevin O’Brien, Denesh Ramdin (wk).