രോഹിത് അല്ല, പാകിസ്ഥാനെതിരെ മാന്‍ ഓഫ് ദ് മാച്ച് ആവുക ആ രണ്ടുപേരിലൊരാള്‍; വമ്പന്‍ പ്രവചനവുമായി ശ്രീശാന്ത്
ലോകകപ്പില്‍ പാകിസ്ഥാന്‍ ഇതുവരെ മികച്ച പ്രകടനമാണ് പുറത്തെടുത്തതെങ്കിലും നാളെ ഇന്ത്യക്കെതിരെ ജയിക്കാനാവില്ല. കാരണം, രോഹിത്തും കോലിയും രാഹുലും മികച്ച ഫോമിലാണ്. മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ കൂടി തിരിച്ചെത്തില്‍ ടോപ് ഫോറിനെ വീഴ്ത്തുക പ്രയാസമായിരിക്കും.

അഹമ്മദാബാദ്: ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍, ആവേശപ്പോരാട്ടത്തിലെ ആദ്യ പന്തറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെടുക ആരായിരിക്കുമെന്ന് പ്രവചിക്കുകയാണ് മലയാളി താരം എസ് ശ്രീശാന്ത്.
പാകിസ്ഥാനെതിരെ നാളെ വിരാട് കോലിയോ ഹാര്‍ദ്ദിക് പാണ്ഡ്യയോ ആകും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുകയെന്ന് ശ്രീശാന്ത് സ്പോര്‍ട്സ് കീഡയോട് പറഞ്ഞു. നാളെ വിരാട് കോലി കരിയറിലെ 48ാം ഏകദിന സെഞ്ചുറി നേടുമെന്നും പതര്‍ച്ചയോടെ തുടങ്ങുമെങ്കിലും ഹാര്‍ദ്ദിക്കും റണ്‍സടിക്കുകയും നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി മികച്ച ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.
ലോകകപ്പില്‍ പാകിസ്ഥാന്‍ ഇതുവരെ മികച്ച പ്രകടനമാണ് പുറത്തെടുത്തതെങ്കിലും നാളെ ഇന്ത്യക്കെതിരെ ജയിക്കാനാവില്ല. കാരണം, രോഹിത്തും കോലിയും രാഹുലും മികച്ച ഫോമിലാണ്. മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ കൂടി തിരിച്ചെത്തില്‍ ടോപ് ഫോറിനെ വീഴ്ത്തുക പ്രയാസമായിരിക്കും. ടോപ് ഫോറിനെ മറികടന്നാലും വരാനുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയും ജഡേജയുമാണ്. ഇവരൊക്കെയുള്ള ഇന്ത്യയല്ലാതെ മറ്റൊരു ടീമിനും ഇത്തവണ ലോകകപ്പ് നേടാനാവില്ലെന്നും ശ്രീശാന്ത് പറഞ്ഞു. വിരാട് കോലിക്കും രോഹിത് ശര്‍മക്കും അടുത്ത ലോകകപ്പിലും കളിക്കാനാകുമെന്നും രോഹിത് ഫിറ്റ്നെസില്‍ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടി വരുമെന്നും ശ്രീശാന്ത് പറഞ്ഞു.
ഓസ്ട്രേലിയക്കെതിരെ സെഞ്ചുറിയിലേക്ക് കുതിച്ച വിരാട് കോലി 85 റണ്‍സെടുത്ത് പുറത്തായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മ സെഞ്ചുറി നേടിയപ്പോള്‍ കോലി 55 റണ്‍സുമായി പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്കെതിരെ ആറാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യയാകട്ടെ എട്ട് പന്തില്‍ 11 റണ്‍സുാമയി പുറത്താകാതെ നിന്നു. ബൗളിംഗില്‍ മൂന്നോവറില്‍ 28 റണ്‍സ് വഴങ്ങിയ പാണ്ഡ്യ ഒരു വിക്കറ്റ് വീഴ്ത്തി. അഫ്ഗാനെതിരായ രണ്ടാം മത്സരത്തില്‍ പാണ്ഡ്യ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ല. ഏഴോവര്‍ പന്തെറിഞ്ഞ പാണ്ഡ്യ 43 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക