Asianet News MalayalamAsianet News Malayalam

വിജയാരവങ്ങള്‍ക്കിടയിലും ഇംഗ്ലണ്ടിന് തിരിച്ചടി; സ്റ്റോക്‌സിന് പിന്നാലെ ബ്രോഡിനും പിഴ

ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിസിനെതിരെ മോശം വാക്കുകള്‍ പ്രയോഗിക്കുകയായിരുന്നു ബ്രോഡ്

SA vs ENG Stuart Broad fined for breaching the ICC Code of Conduct
Author
Johannesburg, First Published Jan 28, 2020, 5:49 PM IST

ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ജൊഹന്നസ്‌ബര്‍ഗ് ടെസ്റ്റിലെ മോശം പൊരുമാറ്റത്തിന് ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് ഐസിസിയുടെ പിഴ. മാച്ച് ഫീയുടെ 15 ശതമാനമാണ് താരത്തിന് പിഴ ചുമത്തിയിരിക്കുന്നത്. ഐസിസി പെരുമാറ്റചട്ടത്തിലെ ലെവല്‍ വണ്‍ കുറ്റം ബ്രോഡ‍് ചെയ്തു എന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. പെരുമാറ്റചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.3 ആണ് ബ്രോഡ് ലംഘിച്ചത്. നേരത്തെ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനും പിഴ ലഭിച്ചിരുന്നു 

SA vs ENG Stuart Broad fined for breaching the ICC Code of Conduct

നാലാം ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിസിനെതിരെ മോശം വാക്കുകള്‍ പ്രയോഗിക്കുകയായിരുന്നു ബ്രോഡ്. പിഴയ്‌ക്ക് പുറമെ ഒരു ഡീ-മെറിറ്റ് പോയിന്‍റും ബ്രോഡിന് വിധിച്ചിട്ടുണ്ട്. 24 മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ബ്രോഡിന് ഡീ-മെറിറ്റ് പോയിന്‍റ് ലഭിക്കുന്നത്. ലെവര്‍ വണ്‍ കുറ്റം ചെയ്‌തതായി തെളിഞ്ഞാല്‍ 50 ശതമാനം വരെ മാച്ച് ഫീ പിഴയും രണ്ട് ഡീ-മെറിറ്റ് പോയിന്‍റുമാണ് പരമാവധി ശിക്ഷ. 24 മാസത്തിനുള്ളില്‍ നാലോ അതിലധികമോ ഡീ-മെറിറ്റ് പോയിന്‍റ് ലഭിച്ചാല്‍ താരങ്ങള്‍ക്ക് വിലക്ക് ലഭിക്കും. 

ബെന്‍ സ്റ്റോക്‌സ് കുടുങ്ങിയതും ഇതേ വേദിയില്‍

SA vs ENG Stuart Broad fined for breaching the ICC Code of Conduct

ജൊഹന്നസ്‌ബര്‍ഗ് ടെസ്റ്റിന്‍റെ ആദ്യദിനം കാണികളില്‍ ഒരാളെ അസഭ്യം വിളിച്ച ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെതിരെ നടപടിയെടുത്തിരുന്നു ഐസിസി. മാച്ച് ഫീയുടെ 15 ശതമാനവും ഒരു ഡീ-മെറിറ്റ് പോയിന്‍റും സ്റ്റോക്‌സിന് വിധിച്ചത്. പുറത്തായശേഷം പവലിയനിലേക്ക് മടങ്ങുമ്പോഴായിരുന്നു സ്റ്റോക്‌സിന്‍റെ തെറിവിളി. എന്നാല്‍ നിലവില്‍ ഡീ-മെറിറ്റ് പോയിന്‍റുകളൊന്നും ഇല്ലാതിരുന്നതിനാല്‍ സ്റ്റോക്‌സിന് ആശ്വസിക്കാം. മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 191 റണ്‍സിന് കീഴടക്കി പരമ്പര ഇംഗ്ലണ്ട് 3-1ന് സ്വന്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios