റിതുരാജിനെ കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (South Africa) ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് റിതുരാജ് ഉള്‍പ്പെട്ടത്. താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ചീഫ് സെലക്റ്റര്‍ ചേതന്‍ ശര്‍മ. 

മുംബൈ: ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെയിലും തകര്‍പ്പന്‍ ഫോമിലായിരുന്ന റിതുരാജ് ഗെയ്കവാദ് (Ruturaj Gaikwad). ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായും (CSK) നിര്‍ണായക പ്രകടനം നടത്തി. റിതുരാജിനെ കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (South Africa) ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് റിതുരാജ് ഉള്‍പ്പെട്ടത്. താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ചീഫ് സെലക്റ്റര്‍ ചേതന്‍ ശര്‍മ. 

റിതുരാജിന് അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുമെന്നാണ് ശര്‍മ പറയുന്നത്. ''കൃത്യ സമയത്താണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ അവന്‍ അതിശയിപ്പിക്കുന്ന പ്രകടനങ്ങള്‍ പുറത്തെടുക്കും. അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ പുറത്തെടുത്ത മികച്ച പ്രകടനത്തിനുള്ള ഫലമാണ് ഇപ്പോള്‍ ലഭിച്ചത്. ഞങ്ങളവനെ ടീമിലെടുത്തു. ഇനി കളിപ്പിക്കണമോ വേണ്ടയോ എന്നുള്ള കാര്യം ടീം മാനേജ്‌മെന്റിന് തിരുമാനിക്കാം.'' മുന്‍ പേസര്‍കൂടിയായ ശര്‍മ വ്യക്തമാക്കി.

ചെന്നൈ സൂപ്പര്‍ കിങ്സ് കിരീടം ചൂടിയപ്പോള്‍ 635 റണ്‍സ് ആണ് ഋതുരാജ് നേടിയത്. വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 603 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ നാല് സെഞ്ചുറികളും ഉള്‍പ്പെടും. 

കെ എല്‍ രാഹുലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. ബുമ്ര വൈസ് ക്യാപ്റ്റനും. ജനുവരി 19നാണ് ആദ്യ ഏകദിന.ം ജനുവരി 21ന് രണ്ടാമത്തേയും ജനുവരി 23ന് മൂന്നാമത്തേയും ഏകദിനം നടക്കും.