അഞ്ചാം നമ്പറില്‍ തന്‍റെ മനസ് പറയുന്നത് ഹനുമാ വിഹാരിയെ കളിപ്പിക്കണമെന്നാണെങ്കിലും അജിങ്ക്യാ രഹാനെയാവും പ്രായോഗികമായി മികച്ച ചോയ്സെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. വേദനയോടെയാണെങ്കിലും വിഹാരിയെ ഞാന്‍ ഒഴിവാക്കുകയാണ്.

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള(SA vs IND) ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍(Sanjay Manjrekar). പേസര്‍ മുഹമ്മദ് സിറാജ്(Mohammed Siraj) കളിക്കില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോലി(Virat Kohli) പ്ര്യഖ്യാപിച്ചതിന് പിന്നാലെ യാണ് ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്ത് മഞ്ജരേക്കര്‍ രംഗത്തെത്തിയത്.

കേപ്ടൗണ്‍ ടെസ്റ്റില്‍ ഓപ്പണര്‍മാരായി കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും തന്നെ തുടരണമെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. മൂന്നാം നമ്പറില്‍ പൂജാരതെയ തന്നെ കളിപ്പിക്കണം. നാലാം നമ്പറില്‍ ക്യാപ്റ്റന് വിരാട് കോലിയെത്തും.

അഞ്ചാം നമ്പറില്‍ തന്‍റെ മനസ് പറയുന്നത് ഹനുമാ വിഹാരിയെ കളിപ്പിക്കണമെന്നാണെങ്കിലും അജിങ്ക്യാ രഹാനെയാവും പ്രായോഗികമായി മികച്ച ചോയ്സെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. വേദനയോടെയാണെങ്കിലും വിഹാരിയെ ഞാന്‍ ഒഴിവാക്കുകയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് തന്നെ എത്തണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു. റിഷഭ് പന്തിനെ പിന്തുണക്കുന്നയാളാണ് ഞാന്‍. അതുകൊണ്ടുതന്നെ പന്ത് തന്നെ ആറാം നമ്പറില്‍ എത്തണം.

ഏഴാം നമ്പറില്‍ ആര്‍ അശ്വിന്‍ കളിക്കണം. അശ്വിന്‍റെ ബാറ്റിംഗ് മികവ് കൂടി കണക്കിലെടുക്കണമെന്നും ബൗളറായാണ് കളിക്കുന്നതെങ്കിലും ബാറ്റുകൊണ്ടും സംഭാവന നല്‍കാന്‍ കഴിയുമെന്ന് അശ്വിന്‍ തെളിയിച്ചിട്ടുണ്ടെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ഷര്‍ദ്ദുല്‍ ഠാക്കൂറും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും നയിക്കുന്ന പേസ് പടയില്‍ സിറാജിന്‍റെ പകരക്കാരനായി ഇഷാന്ത് ശര്‍മയെ കൂടി ഉള്‍പ്പെടുത്തണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു. സെഞ്ചൂറിയനില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചപ്പോള്‍ വാണ്ടറേഴ്സില്‍ നടന്ന രണ്ടാം ടെസ്റ്റ് ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. കേപ്‌ടൗണില്‍ ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

കേപ്ടൗണ്‍ ടെസ്റ്റിനായി മഞ്ജരേക്കര്‍ തെരഞ്ഞെടുത്ത ഇന്ത്യന്‍ ഇലവന്‍: Mayank Agarwal, KL Rahul, Cheteshwar Pujara, Virat Kohli, Ajinkya Rahane, Rishabh Pant, R Ashwin, Shardul Thakur, Jasprit Bumrah, Mohammed Shami, Ishant Sharma