മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ (Team India) ആദ്യ ടെസ്റ്റ് ഇന്ത്യ ജയിക്കുകയും ചെയ്തു. എന്നാല്‍ അടുത്ത രണ്ട് ടെസ്റ്റും ജയിച്ച് ആതിഥേയര്‍ പരമ്പര സ്വന്തമാക്കി. 

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ (SAvIND) മണ്ണില്‍ ഇന്ത്യ ആദ്യമായി ടെസ്റ്റ് പരമ്പര നേടുമെന്ന് വിശ്വസിച്ചവര്‍ ഏറെയുണ്ടായിരുന്നു. മുന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ (Team India) ആദ്യ ടെസ്റ്റ് ഇന്ത്യ ജയിക്കുകയും ചെയ്തു. എന്നാല്‍ അടുത്ത രണ്ട് ടെസ്റ്റും ജയിച്ച് ആതിഥേയര്‍ പരമ്പര സ്വന്തമാക്കി. 

ദക്ഷിണാഫ്രിക്ക തുടര്‍ച്ചയായ രണ്ടാം തവണയാണ് 200 റണ്‍സില്‍ കൂടുതല്‍ പിന്തുടര്‍ന്ന് ജയിക്കുന്നത്. ഒരു പരമ്പരയില്‍ രണ്ട് തവണ 200ല്‍ കൂടുതല്‍ സ്‌കോര്‍ പിന്തുര്‍ന്ന് ജയിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. മുമ്പ് ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ഇന്ത്യ ടീമുകള്‍ ഇത്തരത്തില്‍ ജയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ആദ്യമായിട്ടാണ് നേട്ടം സ്വന്തമാക്കുന്നത്.

1951-52ലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഓസ്‌ട്രേലിയയാണ് ആദ്യമായി ഇത്തരത്തില്‍ ജയിച്ചത്. 236, 260 എന്നിങ്ങനെയുള്ള സ്‌കോറുകള്‍ അവര്‍ പിന്തുടര്‍ന്ന് ജയിച്ചു. പിന്നാലെ 2003ല്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെതിരെ ഇതേ രീതിയില്‍ ജയിച്ചു. 217, 261 എന്നിങ്ങനെയുള്ള സ്‌കോറുകള്‍ അന്നത്തെ പാകിസ്ഥാന്‍ ടീം പിന്തുടര്‍ന്നത്. 

തൊട്ടടുത്ത വര്‍ഷം ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടും രണ്ട് തവണ 200ന് അപ്പുറമുള്ള സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ചു. 282, 284 എന്നിങ്ങനെയുടെ രണ്ട് സ്‌കോറുകളാണ് കിവീസ് പിന്തുടര്‍ന്നത്. 2010-11ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയും ഇതുപോലെ ജയിച്ചിരുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയും.

കേപ്ടൗണില്‍ ഏഴ് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ജൊഹന്നാസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റിലും ഏഴ് വിക്കറ്റിന് ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.