വിക്കറ്റ് വീണതിന് പിന്നാലെ ഠാക്കൂര്‍ പുറത്തായത് നോ ബോളിലായിരുന്നുവെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ രംഗത്തെത്തി. റബാദ എറിഞ്ഞ പന്ത് ഓവര്‍ സ്റ്റെപ്പ് നോ ബോളാണെന്നാണ് ചിത്രം സഹിതം ആരാധകര്‍ ആരോപിക്കുന്നത്.

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍(SA vs IND) നാലാം ദിനം ഷര്‍ദ്ദുല്‍ ഠാക്കൂര്‍ (Shardul Thakur)പുറത്തായത് നോ ബോളിലെന്ന ആരോപണവുമായി ആരാധകര്‍. മൂന്നാം ദിനം കെ എല്‍ രാഹുലിനൊപ്പം(KL Rahul) നൈറ്റ് വാച്ച്‌മാനായി ഇറങ്ങിയ ഷര്‍ദ്ദുല്‍ നാലാം ദിനം തുടക്കത്തില്‍ പിടിച്ചു നിന്നു. എന്നാല്‍ 10 റണ്‍സെടുത്തു നില്‍ക്കെ കാഗിസോ റബാദയുടെ(Kagiso Rabada) പന്ത് എഡ്ജ് ചെയ്ത ഠാക്കൂര്‍ രണ്ടാം സ്ലിപ്പില്‍ വിയാന്‍ മുള്‍ഡര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. 10 റണ്‍സായിരുന്നു ഠാക്കൂറിന്‍റെ സംഭാവന.

വിക്കറ്റ് വീണതിന് പിന്നാലെ ഠാക്കൂര്‍ പുറത്തായത് നോ ബോളിലായിരുന്നുവെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ രംഗത്തെത്തി. റബാദ എറിഞ്ഞ പന്ത് ഓവര്‍ സ്റ്റെപ്പ് നോ ബോളാണെന്നാണ് ചിത്രം സഹിതം ആരാധകര്‍ ആരോപിക്കുന്നത്. നോ ബോള്‍ വിളിക്കേണ്ട മൂന്നാം അമ്പയര്‍ ഉറങ്ങുകയാണോ എന്നും ആരാധകര്‍ ചോദിച്ചു.

Scroll to load tweet…

മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 11 നോ ബോളെറിഞ്ഞ റബാദ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് നോ ബോളുകളെറിഞ്ഞിരുന്നു. എന്നിട്ടും വിക്കറ്റ് വീമതിന് പിന്നാലെ റബാദ ഓവര്‍ സ്റ്റെപ്പ് ചെയ്തിരുന്നോ എന്ന് പരിശോധിക്കാതിരുന്ന അമ്പയറുടെ തീരുാമനത്തെയാണ് ആരാധകര്‍ ചോദ്യം ചെയ്തത്. പുതിയ നിമയപ്രകാരം ഓണ്‍ ഫീല്‍ഡ് അമ്പയര്‍ക്ക് പകരം തേര്‍ഡ് അമ്പയറാണ് നോ ബോള്‍ വിളിക്കേണ്ടത്. എന്നാല്‍ ഠാക്കൂറിന്‍റെ വിക്കറ്റില്‍ അമ്പയര്‍ കണ്ണടച്ചോ എന്നാണ് ആരാധകരുടെ ചോദ്യം.

Scroll to load tweet…

ഈ വര്‍ഷം ടെസ്റ്റില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ അടക്കം 33.33 ശരാശരിയില്‍ 200 റണ്‍സ് ഠാക്കൂര്‍ നേടിയിട്ടുണ്ട്.