Asianet News MalayalamAsianet News Malayalam

അമിത വേഗതയില്‍ വണ്ടിയോടിച്ചു; 'സച്ചിനെ പൊലീസ് പിടിച്ചു' - വീഡിയോ

നിയമങ്ങള്‍ കൃത്യമായി പാലിക്കാറുള്ള സച്ചിനെ അപ്പോള്‍ അമിത വേഗത്തിന് പൊലീസ് പിടിച്ചാലോ? അങ്ങനെ പെട്ടെന്ന് വിശ്വസിക്കാന്‍ സാധിച്ചില്ലെങ്കിലും സംഭവം സത്യമാണ്. സച്ചിന്‍ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്

sachin caught by police for overspeed
Author
Mumbai, First Published Mar 29, 2019, 4:01 PM IST

വിരമിച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഇന്നും ആരാധകരുടെ മനസില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അതേ ആവേശത്തോടെയാണ് നിലനില്‍ക്കുന്നത്. ഇന്നും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. അങ്ങനെ ശ്രദ്ധിക്കപ്പെട്ട ഒരു സംഭവമാണ് ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ചുള്ള അദ്ദേഹത്തിന്‍റെ വാക്കുകള്‍.

കേരളത്തില്‍ വച്ച് ബെെക്കില്‍ പിന്തുടര്‍ന്ന ആരാധകനോട് ഹെല്‍മറ്റ് വയ്ക്കണമെന്ന് ഉപദേശിക്കുന്ന സച്ചിന്‍റെ വീഡിയോ ഏറെ വെെറലായി. അങ്ങനെ നിയമങ്ങള്‍ പാലിക്കുന്ന സച്ചിനെ അപ്പോള്‍ അമിത വേഗത്തിന് പൊലീസ് പിടിച്ചാലോ? അങ്ങനെ പെട്ടെന്ന് വിശ്വസിക്കാന്‍ സാധിച്ചില്ലെങ്കിലും സംഭവം സത്യമാണ്.

സച്ചിന്‍ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. യുട്യൂബിലെ തന്‍റെ അക്കൗണ്ടിലൂടെ തന്നെ പൊലീസ് പിടിച്ച കഥ സച്ചിന്‍ വെളിപ്പെടുത്തുകയായിരുന്നു. 1992ലാണ് സംഭവം. അന്ന് ലണ്ടനില്‍ യോക്ഷെയര്‍ ടീമിന് വേണ്ടി സച്ചിന്‍ കൗണ്ടി കളിക്കുകയാണ്. അന്ന് ന്യൂകാസിലിലെ മത്സരം കഴിഞ്ഞ് യോക്ഷെയറിലേക്ക് സച്ചിന്‍ തിരിച്ചു പോവുകയായിരുന്നു.

ഇതിനിടെയാണ് താരത്തെ പൊലീസ് പിടിച്ചത്. കൂടുതല്‍ സുരക്ഷിതമാണെല്ലോ എന്ന് വിചാരിച്ച് സച്ചിന്‍ പൊലീസിന്‍റെ പിറകെ പോവുകയായിരുന്നു. ഇതിനിടെയാണ് അമിത വേഗം എടുത്തത്. 50 മെെല്‍ വേഗം വാഹനം ഓടിക്കാന്‍ പൊലീസ് പറഞ്ഞു. എന്നാല്‍, അത് മനസിലാകാതെ വേഗതയില്‍ വാഹനമോടിച്ച സച്ചിനെ പൊലീസ് തടയുകയായിരുന്നു. പിന്നീട് കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന ആദ്യത്തെ യോക്ഷെയറുകാരനല്ലാത്തയാളാണ് എന്ന് അറിഞ്ഞതോടെ വെറുതെ വിടുകയായിരുന്നുവെന്നും സച്ചിന്‍ പറയുന്നു. 

 

Follow Us:
Download App:
  • android
  • ios