Asianet News MalayalamAsianet News Malayalam

സച്ചിന്‍ വീണ്ടും ബാറ്റിംഗ് പരിശീലനം തുടങ്ങി; ആകാംക്ഷയോടെ ആരാധകര്‍

നെറ്റ്സില്‍ തന്റെ ട്രേഡ് മാര്‍ക്ക് ഷോട്ടുകളുമായി ബാറ്റ് ചെയ്യുന്ന സച്ചിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ക്രീസിന് പുറത്തിറങ്ങി പന്ത് അടിച്ചുപറത്തുന്ന സച്ചിന്റെ ബോളിവുഡ് നടി സൈയാമി ഖേറാണ് പങ്കുവെച്ചത്.

Sachin Tendulkar begins practice in the nets for Road Safety World Series 2020
Author
Mumbai, First Published Mar 5, 2020, 8:43 PM IST

മുംബൈ: ഓസ്ട്രേലിയയിലെ കാട്ടുതീയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനായി നടത്തിയ ബുഷ് ഫയര്‍ ബാഷ് ടി20 മത്സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബാറ്റിംഗ് കണ്ട് മതിയായില്ലെന്ന് പറഞ്ഞ ആരാധകര്‍ക്ക് വീണ്ടുമൊരു സന്തോഷവാര്‍ത്ത. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20 ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ലെജന്റ്സ് ടീമിനെ നയിക്കുന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി സച്ചിന്‍ മുംബൈയില്‍ ബാറ്റിംഗ് പരിശീലനം തുടങ്ങി.

നെറ്റ്സില്‍ തന്റെ ട്രേഡ് മാര്‍ക്ക് ഷോട്ടുകളുമായി ബാറ്റ് ചെയ്യുന്ന സച്ചിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ക്രീസിന് പുറത്തിറങ്ങി പന്ത് അടിച്ചുപറത്തുന്ന സച്ചിന്റെ ബോളിവുഡ് നടി സൈയാമി ഖേറാണ് പങ്കുവെച്ചത്.

പതിനൊന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ഓസ്ട്രേലിയ, ശ്രീലങ്ക എന്നീ അഞ്ച് രാജ്യങ്ങളിലെ ഇതിഹാസതാരങ്ങളാണ് പങ്കെടുക്കുന്നത്. സച്ചിന്‍ നയിക്കുന്ന ഇന്ത്യ ലെജന്‍ഡ്സ് ടീമില്‍ വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ് ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയവരുമുണ്ട്.

 

റോഡ് സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് ഏഴിന് മുംബൈയില്‍ ഇന്ത്യ ലെജന്‍ഡ്‌സ്, വിന്‍ഡീസ് ലെജന്‍ഡ്‌സ് മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാവുക.  വിന്‍ഡീസിനെ ബ്രയാന്‍ ലാറയും, ദക്ഷിണാഫ്രിക്കയെ ജോണ്ടി റോഡ്സും ശ്രീലങ്കയെ തിലകരത്നെ ദില്‍ഷനുമാണ് നയിക്കുന്നത്. വൈകിട്ട് ഏഴിന് തുടങ്ങുന്ന മത്സരങ്ങുടെ മാച്ച് കമ്മീഷണർ സുനിൽ ഗാവസ്കറാണ്.

Follow Us:
Download App:
  • android
  • ios