ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് കാറുകളോടുള്ള പ്രിയം പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ  വാഹന പ്രേമം തെളിയിക്കുന്ന  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ലണ്ടനില്‍ വച്ച് 119 വര്‍ഷം പഴക്കമുള്ള വിന്‍റേജ് കാര്‍ സച്ചിന്‍ ഓടിക്കുന്നതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലാണ്  പങ്കുവെച്ചത്. ലോകത്തിലെ തന്നെ ആദ്യത്തെ കാറുകളില്‍ ഒന്നാണിത്. കാര്‍ ഓടിക്കുന്നതിന്‍റെ വീഡിയോ സച്ചിന്‍ തന്നെയാണ് സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

'119 വര്‍ഷം പഴക്കമുള്ള വാഹനം ഓടിക്കാന്‍ സാധിച്ചു. ഇതിന് അവസരം ഒരുക്കി തന്ന റോയല്‍ മോട്ടോര്‍ ക്ലബ്ബിനും സുഹൃത്ത് ജെര്‍മി വോണിനും നന്ദി' - സച്ചില്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 

1900 ഡയ്മലറാണ് സച്ചിന്‍ ഓടിച്ച വാഹനം. 1526 സിസി ട്വിന്‍ സിലിണ്ടര്‍ അലുമനിയം എഞ്ചിനാണ് ഇതിനുള്ളത്. മെഴ്സിഡീസ് വിലാസത്തില്‍ പുറത്തിറങ്ങിയ വാഹനത്തിന്‍റെ പരമാവധി വേഗത മണിക്കൂറില്‍ 38.62 കിലോമീറ്ററാണ്.