മുംബൈ: കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് തിരിച്ചുപോയി മഴയില്‍ കളിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മുംബൈയിലെ വസതിയില്‍ സച്ചിന്‍ മഴയില്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതാകട്ടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കറും.

ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ ആസ്വദിക്കുന്നത് എന്റെ പ്രിയപ്പെട്ട ക്യാമറ വുമണ്‍ പകര്‍ത്തിയപ്പോള്‍. മഴത്തുള്ളികള്‍ എപ്പോഴും എന്നെ കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് കൊണ്ടുപോകുന്നുവെന്ന് സച്ചിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വീടിനകത്തെ പുല്‍ത്തകിടിയില്‍ നിന്ന് മഴ ആസ്വദിക്കുന്ന സച്ചിന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ സാറയെ നോക്കി കൈവീശിക്കാണിക്കുന്നതും കാണാം.