Asianet News MalayalamAsianet News Malayalam

എന്തുകൊണ്ട് സച്ചിന് ഡബിള്‍ സെഞ്ച്വറികള്‍ കൂടുതല്‍ നേടാനായില്ല; കാരണം വ്യക്തമാക്കി കപില്‍

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും കഴിവുള്ള താരമാണ് സച്ചിന്‍. എങ്ങനെ സെഞ്ച്വറി നേടണമെന്ന് സച്ചിനറിയാം. പക്ഷേ സെഞ്ച്വറികളെ ഡബിള ത്രിബിള്‍ സെഞ്ച്വറികളാക്കി മാറ്റാന്‍ അദ്ദേഹത്തിനറിയുമായിരുന്നില്ല.
 

Sachin Tendulkar never Ruthless batsman; Kapil dev says
Author
New Delhi, First Published Jul 29, 2020, 12:59 PM IST

ദില്ലി: ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് എന്തുകൊണ്ട് കൂടുതല്‍ ഡബിള്‍ സെഞ്ച്വറികള്‍ നേടാനായില്ല എന്നതിന്റെ കാരണം വ്യക്തമാക്കി മുന്‍ താരം കപില്‍ദേവ്. ഡബിള്‍ സെഞ്ച്വറിക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍പോലും സച്ചിന്‍ ഇല്ല. 12 ഡബിള്‍ സെഞ്ച്വറികളുമായി ഡോണ്‍ ബ്രാഡ്മാന്‍ നയിക്കുന്ന പട്ടികയില്‍ 12ാമതാണ് 200 മത്സരങ്ങള്‍ കളിച്ച സച്ചിന്റെ സ്ഥാനം. 

സെഞ്ച്വറികള്‍ നേടുന്ന വൈദഗ്ധ്യം ഡബിള്‍, ട്രിപ്പിള്‍ സെഞ്ച്വറികള്‍ നേടുന്ന കാര്യത്തിലുണ്ടായിരുന്നില്ലെന്ന് കപില്‍ വ്യക്തമാക്കി. 'താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും കഴിവുള്ള താരമാണ് സച്ചിന്‍. എങ്ങനെ സെഞ്ച്വറി നേടണമെന്ന് സച്ചിനറിയാം. പക്ഷേ സെഞ്ച്വറികളെ ഡബിള്‍, ട്രിപ്പിള്‍ സെഞ്ച്വറികളാക്കി മാറ്റാന്‍ അദ്ദേഹത്തിനറിയുമായിരുന്നില്ല. കരുണയില്ലാത്ത ബാറ്റ്‌സ്മാനായി സച്ചിന് മാറാന്‍ കഴിയുമായിരുന്നില്ല'-കപില്‍ മുന്‍ താരം ഡബ്ല്യു വി രാമന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിവിന്റെ അടിസ്ഥാനത്തില്‍ സച്ചിന്‍ അഞ്ച് ട്രിപ്പിള്‍ സെഞ്ച്വറിയും 10ലേറെ ഡബിള്‍ സെഞ്ച്വറിയും നേടേണ്ടിയിരുന്നു. ഫാസ്റ്റ് ബൗളറെയും സ്പിന്നറെയും ഓവറില്‍ ഓരോ ബൗണ്ടറി വീതം നേടാന്‍ അദ്ദേഹത്തിനാകുമായിരുന്നു. എന്നാല്‍ ഒരു ട്രിപ്പിള്‍ സെഞ്ച്വറി പോലും നേടാനായില്ല. ആറ് ഡബിള്‍ സെഞ്ച്വറികള്‍ മാത്രമാണ് നേടിയത്. 51 ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ സച്ചിന് ആദ്യത്തെ ഡബിള്‍ സെഞ്ച്വറി നേടാന്‍ 10 വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നു. 20 എണ്ണത്തില്‍ മാത്രമാണ് 150ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത്. സെഞ്ച്വറി നേട്ടത്തിന് ശേഷവും സിംഗിളുകളിലായിരുന്നു സച്ചിന്റെ ശ്രദ്ധ. ബൗളര്‍മാരോട് കരുണയില്ലാതെ പെരുമാറിയില്ല. അതേ സമയം, ഏകദിനത്തില്‍ ആദ്യത്തെ ഡബിള്‍ സെഞ്ച്വറി നേടിയത് സച്ചിനാണെന്നും കപില്‍ പറഞ്ഞു.

7 ഡബിള്‍ സെഞ്ച്വറി നേടിയ വിരാട് കോലിയാണ് ഡബിള്‍ സെഞ്ച്വറിക്കാരുടെ ഇന്ത്യന്‍ പട്ടികയില്‍ മുന്നില്‍. വിരേന്ദ്ര സെവാഗും കരുണ്‍ നായരും മാത്രമാണ് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്.
 

Follow Us:
Download App:
  • android
  • ios