അതേസമയം മുഹമ്മദ് കൈഫ്, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ ലീഗിലെ ഇന്ത്യ മഹാരാജാസ് ടീമിൽ ചേരുമെന്ന് ലീഗ് കമ്മീഷണര്‍ രവി ശാസ്ത്രി അറിയിച്ചു. വിരമിച്ച കളിക്കാര്‍ പങ്കെടുക്കുന്ന ലീഗില്‍ മൂന്ന് ടീമുകളാണുള്ളത്.

മസ്കറ്റ്: ഒമാനിൽ ഈ മാസം തുടങ്ങുന്ന ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍(Legends League Cricket) കളിക്കില്ലെന്ന് സച്ചിന്‍ ടെന്‍ഡുൽക്കര്‍(Sachin Tendulkar). അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച പ്രചാരണ വീഡിയോയിൽ സച്ചിനും ലീഗിന്‍റെ ഭാഗമാകുമെന്ന പരാമര്‍ശം ഉണ്ടായിരുന്നു. ആരാധകരെയും ബച്ചനെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയിൽ നിന്ന് ലീഗ് അധികൃതര്‍ വിട്ടുനിൽക്കണമെന്ന് സച്ചിന്‍റെ വക്താവ് പറഞ്ഞു.

അതേസമയം മുഹമ്മദ് കൈഫ്, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ ലീഗിലെ ഇന്ത്യ മഹാരാജാസ് ടീമിൽ ചേരുമെന്ന് ലീഗ് കമ്മീഷണര്‍ രവി ശാസ്ത്രി അറിയിച്ചു. വിരമിച്ച കളിക്കാര്‍ പങ്കെടുക്കുന്ന ലീഗില്‍ മൂന്ന് ടീമുകളാണുള്ളത്. ഇന്ത്യ മഹാരാജാസിന് പുറമേ, ഏഷ്യ, റെസ്റ്റ് ഓഫ് ദ് വേള്‍ഡ് ടീമുകളും ലീഗില്‍ കളിക്കും. ഈ മാസം 20നാണ് മസ്കറ്റിലും ഒമാനിലുമായി ലീഗിന് തുടക്കമാവുക.

Scroll to load tweet…

ഇന്ത്യ മഹാരാജാസ് ടീമില്‍ യുവരാജ് സിംഗ്, വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍ എന്നിവര്‍ കളിക്കുന്നുണ്ട്. ഏഷ്യാ ടീമില്‍ ഷൊയൈബ് അക്തര്‍, ഷാഹിദ് അഫ്രീദി, സനത് ജയസൂര്യ, മുത്തയ്യ മുരളീധരന്‍, ചാമിന്ദ വാസ്, റൊമേഷ് കലുവിതരണ, തിലകരത്നെ ദില്‍ഷന്‍, അസ്ഹര്‍ മെഹമ്മൂദ്, ഉപുല്‍ തരംഗ, മിസ്ബാ ഉള്‍ ഹഖ്, മുഹമ്മദ് ഹഫീസ്, മുഹമ്മദ് യൂസഫ്, ഉമര്‍ ഗുല്‍, അസ്ഗര്‍ അഫ്ഗാന്‍ എന്നിവര്‍ കളിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.