ഐപിഎല്ലിനുശേഷം മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത രാഹുല്‍ ദേശീ ക്രിക്കറ്റ് അക്കാദമിയില്‍ നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചുവെങ്കില്‍ ഫീല്‍ഡിംഗ്, കീപ്പിംഗ് പരിശീലനം തുടങ്ങാത്തതിനാല്‍ ടീമില്‍ എന്നു തിരിച്ചത്താനാവുമെന്ന് ഉറപ്പില്ല.

ബെംഗലൂരു: ഐപിഎല്ലിനിടെ കാലിലെ തുടക്ക് പരിക്കേറ്റ് പുറത്തായ കെ എല്‍ രാഹുല്‍ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുത്ത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ്. ഏഷ്യാ കപ്പിനുള്ള ടീമിലോ അതിന് മുന്നോടിയായി നടക്കുന്ന അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലോ രാഹുല്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിക്കുമൂലം രാഹുലിന് ഐപിഎല്‍ അവസാന ഘട്ടത്തിലെ മത്സരങ്ങളും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും വെസ്റ്റ് ഇന്‍ഡീസ് പര്യടനവും നഷ്ടമായിരുന്നു.

ഐപിഎല്ലിനുശേഷം മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത രാഹുല്‍ ദേശീ ക്രിക്കറ്റ് അക്കാദമിയില്‍ നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചുവെങ്കില്‍ ഫീല്‍ഡിംഗ്, കീപ്പിംഗ് പരിശീലനം തുടങ്ങാത്തതിനാല്‍ ടീമില്‍ എന്നു തിരിച്ചത്താനാവുമെന്ന് ഉറപ്പില്ല. ഇതിനിടെ രാഹുല്‍ ബാറ്റിംഗ് പരിശീലനം തുടങ്ങിയെന്നും ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പരിക്ക് ഭേദമായാലും ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും കായികക്ഷമതയും തെളിയിക്കാതെ രാഹുലിനെ ടീമില്‍ തിരിച്ചെടുക്കരുതെന്ന് നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍.

Scroll to load tweet…
Scroll to load tweet…

ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക എന്നത് അത്ര അനായാസം സാധിക്കേണ്ട കാര്യമല്ലെന്നും നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നു എന്നതുകൊണ്ട് രാജ്യാന്തര ക്രിക്കറ്റ് കളിക്കാന്‍ സജ്ജനായി എന്ന് അര്‍ത്ഥമില്ലെന്നും ശിവരാമകൃഷ്ണന്‍ വ്യക്തമാക്കി. രാഹുലിന് പകരം മധ്യനിര ബാറ്ററും ഇടം കൈയനുമായ സായ് സുദര്‍ശനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്നും ശിവരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഫൈനലില്‍ അടക്കം തിളങ്ങിയ സായ് സുദര്‍ശന്‍ തമിഴ്നാടിന്‍റെ താരമാണ്. ഐപിഎല്‍ ഫൈനലില്‍ ചെന്നൈക്കെതിരെ വണ്‍ ഡൗണായി ക്രീസിലെത്തിയ സായ് സുദര്‍ശന്‍ 47 പന്തില്‍ 96 റണ്‍സടിച്ച് തിളങ്ങിയിരുന്നു.

തിരിച്ചുവരവില്‍ രഹാനെയെ വീണ്ടും വൈസ് ക്യാപ്റ്റനാക്കിയതിനെതിരെ തുറന്നടിച്ച് സൗരവ് ഗാംഗുലി