ഇതിന് പിന്നാലെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യാനെത്തിയ കറന് അടുത്തെത്തിയ സ്റ്റാര്‍ സ്പോര്‍ട്സ് ക്യമാറാമാന്‍ ക്യാമറ കറന്‍റെ മുഖത്തേക്ക് സൂം ചെയ്യാന്‍ ശ്രമിക്കവെയാണ് അപ്രതീക്ഷിതമായി കറന്‍ ക്യാമറ കൈ കൊണ്ട് തള്ളി മാറ്റിയത്.

ദില്ലി: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍-ഇംഗ്ലണ്ട് പോരാട്ടത്തിനിടെ ക്യാമറാമാനെ തള്ളി മാറ്റി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറന്‍. ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ഓപ്പണിംഗ് വിക്കറ്റില്‍ 16 ഓവറില്‍ 114 റണ്‍സ് അടിച്ച് ഞെട്ടിച്ചിരുന്നു. 57 പന്തില്‍ 80 റണ്‍സടിച്ച റഹ്മാനുള്ള ഗുര്‍ബാസാണ് അഫ്ഗാന് തകര്‍പ്പന്‍ തുടക്കം നല്‍കിയത്.

അഫ്ഗാന്‍ ഓപ്പണര്‍മാര്‍ ആറോവറില്‍ 45 റണ്‍സടിച്ചതിന് പിന്നാലെ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ സാം കറനെ പന്തെറിയാന്‍ വിളിച്ചു. ആദ്യ പന്തില്‍ ബൗണ്ടറി വഴങ്ങിയെങ്കിലും ആദ്യ ഓവറില്‍ ആറ് റണ്‍സെ കറന്‍ വിട്ടു കൊടുത്തുള്ളു. എന്നാല്‍ തന്‍റെ രണ്ടാം ഓവറില്‍ നോ ബോളും ഫ്രീ ഹിറ്റും എല്ലാമായി 20 റണ്‍സാണ് കറന്‍ വഴങ്ങിയത്. ഗുര്‍ബാസാണ് കറനെ തുടര്‍ച്ചയാ ബൗണ്ടറികള്‍ക്കും സിക്സിനും പറത്തിയത്. രണ്ടോവറില്‍ 26 റണ്‍സ് വഴങ്ങിയതോടെ കറനെ ബട്‌ലര്‍ ബൗളിംഗില്‍ നിന്ന് പിന്‍വലിച്ചു.

Scroll to load tweet…

പാകിസ്ഥാനെതിരായ ഇന്ത്യയുടെ വമ്പന്‍ ജയത്തിൽ നിര്‍ണായകമായത് ഈ 5 കാര്യങ്ങള്‍

ഇതിന് പിന്നാലെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യാനെത്തിയ കറന് അടുത്തെത്തിയ സ്റ്റാര്‍ സ്പോര്‍ട്സ് ക്യമാറാമാന്‍ ക്യാമറ കറന്‍റെ മുഖത്തേക്ക് സൂം ചെയ്യാന്‍ ശ്രമിക്കവെയാണ് അപ്രതീക്ഷിതമായി കറന്‍ ക്യാമറ കൈ കൊണ്ട് തള്ളി മാറ്റിയത്. ഗ്രൗണ്ടിന് അടുത്തേക്ക് ക്യാമറയുമായി വരരുതെന്ന മുന്നറിയിപ്പും കറന്‍ നല്‍കി. കറന്‍റെ പെരുമാറ്റത്തിനെതിരെ ആരാധകരില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

മത്സരത്തില്‍ ലഭിച്ച നല്ല തുടക്കം പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് അഫ്ഗാന്‍ നഷ്ടമാക്കിയിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 114 റണ്‍സെന്ന നിലയില്‍ നിന്ന് 174-5ലേക്ക് അഫ്ഗാന്‍ തകര്‍ന്നടിഞ്ഞു. പിന്നീട് റീഷിദ് ഖാനും ഇക്രാം അലിഖിലും ചേര്‍ന്ന് അഫ്ഗാനെ 200 കടത്തി. പിന്നീട് 46-ാം ഓവര്‍ എറിയാനെത്തിയ സാം കറനെ മുജീബ് റഹ്മാന്‍ 18 റണ്‍സടിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക