രണ്ട് തവണയും വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിനോടും അഭിപ്രായം ചോദിച്ചെങ്കിലും സീനിയര്‍ താരമെന്ന നിലയില്‍ ജഡേജയുടെ അഭിപ്രായമാണ് രോഹിത് മുഖവിലക്കെടുത്തത്. മൂന്നാം തവണ സ്മിത്തിനെതിരെ റിവ്യു എടുത്ത് നഷ്ടമാക്കിയതും ജഡേജ തന്നെയായിരുന്നു. ഇത്തവണയും ആശയക്കുഴപ്പത്തിലായിരുന്ന രോഹിത്തിനെ റിവ്യു എടുക്കാന്‍ പ്രേരിപ്പിച്ചത് ജഡേജ തന്നെ. 

ഇന്‍ഡോര്‍: ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ആധിപത്യം തിരിച്ചു പിടിക്കണമെങ്കില്‍ ഇന്ത്യക്ക് മുന്നില്‍ രണ്ടാം ദിനം വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബുഷെയ്നും അടക്കമുള്ള ഓസീസ് മുന്‍നിര മടങ്ങിയെങ്കിലും ആറ് വിക്കറ്റ് ശേഷിക്കെ 47 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുള്ള ഓസ്ട്രേലിയ ഇനി നേടുന്ന ഓരോ റണ്ണും ഇന്ത്യക്ക് വലിയ വെല്ലുവിളിയാകും.

ഓസ്ട്രേലിയയുടെ ലീഡ് 100 കടക്കാതെ തടയുകയാണ് ഇന്ത്യക്ക് മുന്നില്‍ രണ്ടാം ദിനത്തിലെ പ്രധാന വെല്ലുവിളി. ആദ്യ ദിനം ആദ്യ സെഷനില്‍ പിച്ച് ഓസീസ് സ്പിന്നര്‍മാരെ തുണച്ചതുപോലെ രണ്ടാം ദിനം ആദ്യ സെഷനില്‍ പിച്ച് ഇന്ത്യന്‍ സ്പിന്നര്‍മാരെയും തുണക്കുമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ പിച്ച് തുണച്ചാലും ഇന്ത്യയെ കാത്തിരിക്കുന്ന മറ്റൊരു പ്രധാന വെല്ലുവിളിയുണ്ട്.ടേണിങ് പിച്ചില്‍ മൂന്ന് ഡിആര്‍എസും ഇന്ത്യ നഷ്ടമാക്കി കഴിഞ്ഞു. മൂന്നും എടുത്ത് നഷ്ടമാക്കിയതാകട്ടെ ഓസീസിന്‍റെ നാലു വിക്കറ്റും പിഴുത രവീന്ദ്ര ജഡേജയും. മാര്‍നസ് ലാബുഷെയ്ന്‍ അക്കൗണ്ട് തുറക്കും മുമ്പ് ജഡേജ പുറത്താക്കിയെങ്കിലും അത് നോബാളായത് തിരിച്ചടിയായി.

ഓസീസിനെ വട്ടം കറക്കി വീണ്ടും ജഡേജ,അപൂര്‍വ റെക്കോര്‍ഡില്‍ ഇനി ഇതിഹാസങ്ങള്‍ക്കൊപ്പം

ഇതിന് പിന്നാലെയാണ് ജഡേജയുടെ പന്തില്‍ ലാബഷെയ്നിനെതിരെ ഇന്ത്യ രണ്ട് തവണ റിവ്യു എടുത്ത് നഷ്ടമാക്കിയത്. ജഡേജയുടെ നിര്‍ബന്ധത്തിലായിരുന്നു രോഹിത് രണ്ട് തവണയും റിവ്യു എടുത്തത്. രണ്ട് തവണയും വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിനോടും അഭിപ്രായം ചോദിച്ചെങ്കിലും സീനിയര്‍ താരമെന്ന നിലയില്‍ ജഡേജയുടെ അഭിപ്രായമാണ് രോഹിത് മുഖവിലക്കെടുത്തത്. മൂന്നാം തവണ സ്മിത്തിനെതിരെ റിവ്യു എടുത്ത് നഷ്ടമാക്കിയതും ജഡേജ തന്നെയായിരുന്നു. ഇത്തവണയും ആശയക്കുഴപ്പത്തിലായിരുന്ന രോഹിത്തിനെ റിവ്യു എടുക്കാന്‍ പ്രേരിപ്പിച്ചത് ജഡേജ തന്നെ.

അമ്പയര്‍ നോട്ടൗട്ട് വിളിച്ചതോടെ മൂന്ന് റിവ്യുവും ഇന്ത്യക്ക് നഷ്ടമായി. റിവ്യു എടുക്കുമ്പോള്‍ സീനിയര്‍ ജൂനിയര്‍ പരിഗണന പാടില്ലെന്നും ശ്രീകര്‍ ഭരതിനെപ്പോലുള്ള ജൂനിയര്‍ താരങ്ങളുടെ അഭിപ്രായവും കണക്കിലെടുക്കണമെന്നും തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. സീനിയര്‍ താരങ്ങള്‍ റിവ്യു എടുക്കാന്‍ നിര്‍ബന്ധിച്ചാലും ജൂനിയര്‍ താരമെന്നത് കണക്കിലെടുക്കാതെ വിക്കറ്റ് കീപ്പറായ ഭരത്തിന്‍റെ അഭിപ്രായത്തിന് കൂടി പ്രാധാന്യം നല്‍കണമെന്നും വിക്കറ്റ് കീപ്പര്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കാനാവുകയെന്നും മ‍ഞ്ജരേക്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ കമന്‍ററിയില്‍ പറഞ്ഞു.