ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് പര്യടനത്തിനിടെ ഇന്ത്യക്ക് ക്രിക്കറ്റ് ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഒരുപാട് സംഭങ്ങളൊന്നുമില്ല. എന്നാല്‍ രവീന്ദ്ര ജഡേജയെടുത്ത ക്യാച്ച് വിസ്മയിപ്പിക്കുന്നതായിരുന്നു. ലോക ക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളെന്ന് വിശേഷണമുള്ളയാളാണ് രവീന്ദ്ര ജഡേജ. ഇത് ഒരിക്കല്‍ കൂടി സ്ഥാപിക്കപ്പെടുകയായിരുന്നു ക്രൈസ്റ്റ്ചര്‍ച്ചില്‍. ക്യാച്ചിന്റെ വീഡിയോ കാണാം. 

എന്നാല്‍ അപൂര്‍വമായൊരു സംഭവമുണ്ടായി. മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ ജഡേജയെ പ്രശംസിച്ച് രംഗത്തെത്തി എന്നുള്ളതാണത്. ജഡേജയെടുത്ത ക്യാച്ചിനായിരുന്നു മഞ്ജരേക്കറുടെ പ്രസംസ. ഇരുവരും മുമ്പ് ട്വിറ്ററില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഒരു തട്ടിക്കൂട്ട് കളിക്കാരനാണ് ജഡേജ എന്നാണ് മഞ്ജരേക്കര്‍ ഒരിക്കല്‍ പറഞ്ഞത്. നിങ്ങളേക്കാള്‍ കൂടുതല്‍ തവണ ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്കിങ്ങനെ പറയാന്‍ എന്താണ് അര്‍ഹത എന്നായിരുന്നു ജഡേജയുടെ മറുപിടി. 

എന്നാല്‍ ജഡേജയെ പ്രശംസിച്ചുകൊണ്ടുള്ള മഞ്‌ജേരക്കറുടെ ട്വീറ്റ് ക്രിക്കറ്റ് ലോകത്തെ ആശ്ചര്യപ്പെടുത്തി. മഞ്ജരേക്കറുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാമെന്ന് പരിഹാസത്തോടെ ക്രിക്കറ്റ് ആരാധകര്‍ പറയുന്നു. ട്വീറ്റ് വായിക്കാം...