സംഭവം വളരെയേറെ ചര്‍ച്ചയായി. ഗോയങ്കയ്ക്ക് ഒഴിഞ്ഞുമാറാന്‍ പറ്റിയതുമില്ല. എന്തായാലും വിവാദം തണുപ്പിക്കാന്‍ മറുതന്ത്രവുമായി എത്തിയിരിക്കുകയാണ് ഗോയങ്ക.

ദില്ലി: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെ എല്‍ രാഹുലിനോട് ടീം ഉടമ സഞ്ജീവ് ഗോയങ്ക പരസ്യമായി രോഷം പ്രകടിപ്പിച്ച സംഭവം വലിയ വിവാദമായിരുന്നു. ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ഗോയങ്ക രാഹുലിനെ ശകാരിച്ചത്. മത്സരശേഷം ഗോയങ്കയും രാഹുലും തമ്മില്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തുന്ന സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. 

ഒരു ക്രിക്കറ്റ് ആരാധകന്റെ രോഷപ്രകടനം മാത്രമായിരുന്നു അതെന്നാണ് സഹ പരിശീലകന്‍ ലാന്‍സ് ക്ലൂസ്‌നന്‍ സംഭവത്തെ കുറിച്ച് പറഞ്ഞത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ടീം ഉടമ ക്യാപ്റ്റനോട് പരസ്യമായി ചൂടേറിയ ചര്‍ച്ച നടത്തുന്നതില്‍ തെറ്റൊന്നും കാണുന്നില്ല. രണ്ട് ക്രിക്കറ്റ് ആരാധകര്‍ തമ്മിലുള്ള ചര്‍ച്ചയായി അതിനെ കണ്ടാല്‍ മതി. അതൊന്നും വലിയ വിഷമയമല്ല. ഞങ്ങളെ സംബന്ധിച്ച് ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. അങ്ങനെ ടീം മെച്ചപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ഇതൊന്നും ഞങ്ങള്‍ക്ക് വലിയ സംഭവമല്ല.'' ക്ലൂസ്‌നര്‍ പറഞ്ഞു.

എട മോനെ സുജിത്തേ! എല്ലാം അണ്ണന്‍ കാണുന്നുണ്ട്; വീടിന്റെ മേല്‍ക്കൂരയിലെ ഭീമന്‍ പെയ്ന്റിംഗിന് സഞ്ജുവിന്റെ മറുപടി

എന്തായാലും സംഭവം വളരെയേറെ ചര്‍ച്ചയായി. ഗോയങ്കയ്ക്ക് ഒഴിഞ്ഞുമാറാന്‍ പറ്റിയതുമില്ല. എന്തായാലും വിവാദം തണുപ്പിക്കാന്‍ മറുതന്ത്രവുമായി എത്തിയിരിക്കുകയാണ് ഗോയങ്ക. രാഹുലിന് മാത്രം ഡിന്നറൊരുക്കിയാണ് ഗോയങ്ക പ്രശ്‌നം പരിഹരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചില പോസ്റ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഗോയങ്കയുടെ രോഷം പ്രകടനത്തിന് പിന്നാലെ രാഹുല്‍ ഈ സീസണിനൊടുവില്‍ ലഖ്‌നൗ വിടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മാത്രമല്ല, സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് രാഹുലിനെ നായക സ്ഥാനത്ത് നിന്ന് ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ലഖ്‌നൗ വക്താവ് തള്ളുകയാണുണ്ടായത്. എന്തായാലും വിരുന്നൊരുക്കിയതിലൂടെ അഭിപ്രായ ഭിന്നതികള്‍ക്കെല്ലാം അവസാനമാവുമെന്നാന്ന് ആരാധകര്‍ കരുതുന്നത്.