തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഐപിഎല്‍ താരലേലം നടന്നത്. രഞ്ജിയില്‍ കേരളത്തിനായി കളിക്കുന്ന കര്‍ണാടക താരം റോബിന്‍ ഉത്തപ്പയെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേ്‌സുമായുള്ള ആറ് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് ഉത്തപ്പ റോയല്‍സിലെത്തിയത്. മലയാളി താരം സഞ്ജു സാംസണും റോയല്‍സില്‍ കളിക്കുന്നുണ്ട്.

നിലവില്‍ കേരളത്തിന്റെ രഞ്ജി ടീമിനൊപ്പമുണ്ട് ഉത്തപ്പ. രാജസ്ഥാന് വേണ്ടി കളിക്കുന്നതിന്റെ സന്തോഷം താരം ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവച്ചു. ഉത്തപ്പ തുടര്‍ന്നു... ''രാജസ്ഥാന്‍ റോയല്‍സിനായി കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷം. കേരളതാരം സഞ്ജു ടീമിലുണ്ട്. അദ്ദേഹത്തോടൊപ്പം ഒരിക്കല്‍കൂടി ഡ്രസിങ് റൂം പങ്കിടാന്‍ ലഭിക്കുന്നതും വലിയ കാര്യമായി തന്നെ കരുതുന്നു. അവനും ഞാനും വിക്കറ്റ് കീപ്പര്‍ വേഷത്തെ കുറിച്ച് ഇപ്പോല്‍ സംസാരിച്ചതുള്ളൂ. ആര് വിക്കറ്റിന് പിന്നില്‍ നില്‍ക്കുമെന്ന് കണ്ടറിയാം. 

സഞ്ജു ഉള്‍പ്പെടെ ഒരുപാട് യുവതാരങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിലുണ്ട്. അവര്‍ക്കൊപ്പം കളിക്കുകയെന്നത് ആകാംക്ഷയോടൊണ് കാത്തുനില്‍ക്കുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിടുന്നത്. കൊല്‍ക്കത്തയില്‍ കളിക്കാനായതിലും ്അഭിമാനം തോന്നുന്നു.'' ഉത്തപ്പ പറഞ്ഞുനിര്‍ത്തി.