ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചിരുന്നത്. ഒന്നാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍ (85) - ഇഷാന്‍ കിഷന്‍ (77) സഖ്യം 143 റണ്‍സാണ് ചേര്‍ത്തിരുന്നത്. കിഷന് ശേഷം ക്രീസിലെത്തിയ ഗെയ്കവാദിന് 14 പന്ത് മാത്രമായിരുന്നു ആയുസ്.
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ നാലാമനായിട്ടാണ് സഞ്ജു സാംസണ്‍ ക്രീസിലെത്തിയത്. അവസരം ലഭിച്ച രണ്ടാം ഏകദിനത്തില്‍ അവസരം ലഭിച്ചപ്പോള്‍ ഒമ്പത് റണ്‍സുമായി നിരാശപ്പെടുത്തിയിരുന്നു സഞ്ജു. എന്നാല്‍ ഇത്തവണ ആ നിരാശയെല്ലാം സഞ്ജു മായിച്ചുകളഞ്ഞു. റുതുരാജ് ഗെയ്കവാദിന് (8) ശേഷം ക്രീസിലെത്തിയ സഞ്ജു 41 പന്തില്‍ 51 റണ്‍സ് നേടി. ഇതില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടും.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചിരുന്നത്. ഒന്നാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍ (85) - ഇഷാന്‍ കിഷന്‍ (77) സഖ്യം 143 റണ്‍സാണ് ചേര്‍ത്തിരുന്നത്. കിഷന് ശേഷം ക്രീസിലെത്തിയ ഗെയ്കവാദിന് 14 പന്ത് മാത്രമായിരുന്നു ആയുസ്. തുടര്‍ന്ന് സഞ്ജു ക്രീസിലേക്ക്. മലയാളി താരം അത്ഭുതകരമായ മറ്റൊരു കാര്യം സംഭവിച്ചു. മത്സരം ജിയോ സിനിമയിലെ പ്രേക്ഷകരുടെ എണ്ണമാണ് വര്‍ധിച്ചത്.
ശരാശരി 20 മുതല്‍ 25 ലക്ഷം ആളുകളാണ് മത്സരം തുടക്കത്തില്‍ കണ്ടുകൊണ്ടിരുന്നത്. എന്നാല്‍ സഞ്ജു ക്രീസിലെത്തിയതോടെ കഥ മാറി. പിന്നീട് സഞ്ജു ക്രീസില്‍ ഉള്ളിടത്തോളം അതിന്റെ ഇരട്ടിയോളം ആളുകള്‍ മത്സരം കാണാനുണ്ടായിരുന്നു. സഞ്ജുവാകട്ടെ അഗ്രസീവായിരുന്നു. ആദ്യ നാല് പന്തില്‍ തന്നെ രണ്ട് സിക്‌സ് ഉള്‍പ്പെടെ 15 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. താരത്തിന്റെ ഇന്നിംഗ്‌സില്‍ നാല് സിക്‌സുകള്‍ ഉണ്ടായിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം. രണ്ട് ഫോറും കൂടി ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.
മത്സരം ഇന്ത്യ 200 റണ്‍സിന് ജയിച്ചിരുന്നു. റണ്‍സ് അടിസ്ഥാനത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയം കൂടിയാണിത്. 2018ല്‍ മുംബൈയില്‍ നേടിയ 224 റണ്‍സിന്റെ വിജയമമാണ് ഒന്നാമത്. രണ്ടാമത്തേത് കഴിഞ്ഞ ദിവസം ട്രിനിഡാഡിലേതും. 2007ല്‍ വഡോദരയില്‍ 160 റണ്‍സിന് ജയിച്ചതും പട്ടികയിലുണ്ട്. 2011ല്‍ ഇന്‍ഡോറില്‍ 153 റണ്‍സിന് ജയിച്ചതാണ് നാലാമത്. ഏതെങ്കിലും ഒരു ടീമിനെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ഏകദിന പരമ്പര സ്വന്തമാക്കുന്ന ടീമുകൂടിയായി ഇന്ത്യ.

