ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മാറ്റമുണ്ടാവില്ല. രോഹിത് ശര്‍മയ്‌ക്കൊപ്പം യുവതാരം ശുഭ്മാന്‍ ഗില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. അടുത്തകാലത്ത് സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് ചെയ്യാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല.
കാന്‍ഡി: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍ മധ്യനിരയില്‍ കളിച്ചേക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ പുറത്തിരിക്കുന്ന സാഹചര്യത്തിലാണിത്. ഇതോടെ മലയാളി താരം സഞ്ജു സാംസണിന് അവസം നഷ്ടമാവും. മുന്‍നിര താരമായ കിഷനെ മധ്യനിരയില്‍ കളിപ്പിക്കുന്നതില്‍ എതിര്‍പ്പും ശക്തമാണ്. അതും ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജു സാംസണ്‍ പുറത്തിരിക്കുന്ന സാഹചര്യത്തില്‍.
ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മാറ്റമുണ്ടാവില്ല. രോഹിത് ശര്‍മയ്‌ക്കൊപ്പം യുവതാരം ശുഭ്മാന്‍ ഗില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. അടുത്തകാലത്ത് സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് ചെയ്യാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല. എന്നാല്‍ ഗില്ലില്‍ ടീം മാനേജ്‌മെന്റിന് വിശ്വാസമുണ്ട്. രോഹിത്തിന് പരിചയ സമ്പത്ത് മുതല്‍കൂട്ടാണ്. മൂന്നാം സ്ഥാനത്ത് വിരാട് കോലിയെത്തും. പരിക്ക് മാറി ടീമില്‍ തിരിച്ചെത്തുന്ന ശ്രേയസ് അയ്യര്‍ നാലാം സ്ഥാനവും ഉറപ്പിക്കും.
പിന്നാലെ ഇഷാന്‍ കിഷന്‍ ക്രീസിലെത്തും. വിക്കറ്റിന് പിന്നിലും കിഷന്‍ നിക്കും. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ തുടര്‍ന്ന് ക്രീസിലെത്തും. ബൗളിംഗില്‍ അദ്ദേഹം ഇന്ത്യയുടെ നിര്‍ണായക താരമാവും. സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയും ടീമില്‍ സ്ഥാനം പിടിക്കും. കുല്‍ദീപ് യാദവ് അദ്ദേഹത്തോടൊപ്പം സ്പിന്‍ ഡിപാര്‍ട്ട്‌മെന്റ് കൈകാര്യം ചെയ്യും. പേസര്‍മാരായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരും. ബാറ്റിംഗ് കഴിവ് കൂടി കണക്കിലെടുത്ത് ഷാര്‍ദുല്‍ താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ഷമി താല്‍കാലികമായി പുറത്തിരിക്കേണ്ടി വരും.
ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.
ആ നേട്ടത്തില്‍ ഇനി സച്ചിന്‍ ഒറ്റയ്ക്കിരിക്കേണ്ട! എലൈറ്റ് പട്ടികയിലെത്താന്‍ വിരാട് കോലിയും
