മൂന്നാം നമ്പറിലിറങ്ങിയ ഇഷാന്‍ കിഷന്‍ ജമൈസണെതിരെ ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. ജേക്കബ് ഡഫിക്കെതിരെയും ബൗണ്ടറി നേടിയ കിഷന്‍ 5 പന്തില്‍ 8 റണ്‍സെടുത്ത് ഡഫിയുടെ പന്തില്‍ ചാപ്മാന് ക്യാച്ച് നല്‍കി മടങ്ങി.

നാഗ്പൂര്‍:ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. മലയാളി താരം സഞ്ജു സാംസണിന്‍റെയും ഇഷാന്‍ കിഷന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് പവര്‍ പ്ലേയില്‍ നഷ്ടമായത്. കെയ്ൽ ജമൈസണെതിരെ രണ്ട് ബൗണ്ടറിയും ഒരു ഡബിളും നേടി 7 പന്തില്‍ 10 റണ്‍സെടുത്ത സഞ്ജുവിനെ രച്ചിന്‍ രവീന്ദ്രയാണ് കൈയിലൊതുക്കിയത്.

മൂന്നാം നമ്പറിലിറങ്ങിയ ഇഷാന്‍ കിഷന്‍ ജമൈസണെതിരെ ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. ജേക്കബ് ഡഫിക്കെതിരെയും ബൗണ്ടറി നേടിയ കിഷന്‍ 5 പന്തില്‍ 8 റണ്‍സെടുത്ത് ഡഫിയുടെ പന്തില്‍ ചാപ്മാന് ക്യാച്ച് നല്‍കി മടങ്ങി. ന്യൂസിലന്‍ഡിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 6 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലാണ്. 9 പന്തില്‍ 15 റണ്‍സുമായി സൂര്യകുമാര്‍ യാദവും 16 പന്തില്‍ 31 റൺസുമായി അഭിഷേക് ശര്‍മയും ക്രീസില്‍.

നേരത്തെ ഇന്ത്യക്കെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.പേസര്‍ ജസ്പ്രീത് ബുമ്രയും ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. രണ്ടാം പേസറായി അര്‍ഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ഹര്‍ഷിത് റാണ പുറത്തായി. ഹര്‍ഷിതിന് പുറമെ സ്പിന്നര്‍മാരായ രവി ബിഷ്ണോയിക്കും കുല്‍ദീപ് യാദവിനും ശ്രേയസ് അയ്യര്‍ക്കും പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. അക്സറും വരുണ്‍ ചക്രവര്‍ത്തിയുമാണ് സ്പിന്നര്‍മാരായി ടീമിലെത്തിയത്.

ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ: ടീം റോബിൻസൺ, ഡെവോൺ കോൺവേ, രച്ചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്‍റ്നർ (ക്യാപ്റ്റൻ), ക്രിസ്റ്റ്യൻ ക്ലാർക്ക്, കൈൽ ജാമിസൺ, ഇഷ് സോധി, ജേക്കബ് ഡഫി.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക