ക്രിക്കറ്റ് താരം സഞ്ജു സാംസൺ സോഷ്യൽ മീഡിയയിൽ പുതിയ ചരിത്രം കുറിച്ചു. 19 ദശലക്ഷം ഫോളോവേഴ്‌സുമായി നടി കീർത്തി സുരേഷിനെ മറികടന്ന് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളിയായി സഞ്ജു മാറി. 

കൊച്ചി: ക്രിക്കറ്റ് മൈതാനത്തെ റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലും ചരിത്രം കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള മലയാളി എന്ന പദവി ഇനി സഞ്ജുവിന് സ്വന്തം. 19 ദശലക്ഷം ഫോളോവേഴ്‌സുമായി തെന്നിന്ത്യന്‍ സിനിമാ താരങ്ങളെ പിന്നിലാക്കിയാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്. ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നടി കീര്‍ത്തി സുരേഷിനെയാണ് (18.8 ദശലക്ഷം) സഞ്ജു മറികടന്നത്. അനുപമ പരമേശ്വരന്‍ (16.6 ദശലക്ഷം), ദുല്‍ഖര്‍ സല്‍മാന്‍ (15.9 ദശലക്ഷം) എന്നിവരാണ് പട്ടികയില്‍ പിന്നിലുള്ള മറ്റ് പ്രമുഖര്‍.

Add Asianetnews as a Preferred SourcegooglePreferred

ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ഈ സീസണിലെ ആദ്യ സെഞ്ച്വറി നേടിയത് സഞ്ജുവിന്റെ ജനപ്രീതി വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. വെടിക്കെട്ട് ബാറ്റിംഗിന് പുറമെ സഞ്ജുവിന്റെ ലാളിത്യവും ആരാധകര്‍ക്കിടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നു. കഴിഞ്ഞ ദിവസം തന്റെ തകര്‍ന്ന ഫോണുമായി എത്തിയ ആരാധകന് പുതിയ ഫോണ്‍ സമ്മാനിച്ച സഞ്ജു സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ക്രിക്കറ്റ് ആരാധകര്‍ക്ക് പുറമെ വലിയൊരു വിഭാഗം സിനിമാ-സാംസ്‌കാരിക ആരാധകരും സഞ്ജുവിനെ പിന്തുടരുന്നുണ്ട്

നേരത്തെ ടി20 ലോകകപ്പ് കഴിഞ്ഞപ്പോള്‍ തന്നെ സഞ്ജുവിന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നു. അവസാന മൂന്ന് മത്സരങ്ങൡ നേടിയ സെഞ്ചുറിയാണ് സഞ്ജുവിന്റെ സോഷ്യല്‍ മീഡിയ വാല്യ വര്‍ധിപ്പിച്ചത്. ലോകകപ്പിന് മുമ്പാണ് സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തുന്നത്. എന്നാല്‍ ലോകകപ്പിന് ശേഷം അതേ ഫോം നിലനിര്‍ത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സെഞ്ചുറി നേടിയതോടെ ഫോളോവേഴ്‌സില്‍ വീണ്ടും വര്‍ധനവുണ്ടാവുകയായിരുന്നു.


YouTube video player