വെല്ലിംഗ്ടൺ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 352 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. കെ എൽ രാഹുലിന് പിന്നാലെ റിഷഭ് പന്തും സെഞ്ചുറി നേടിയതോടെ ഇന്ത്യ ഒമ്പതിന് 720 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റിന്റെ ഇന്ത്യക്ക് വിജയ പ്രതീക്ഷ. വെല്ലിംഗ്ടണില്‍ നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യ 352 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 368നെതിരെ ഇന്ത്യ ഒമ്പതിന് 720 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കെ എല്‍ രാഹുലിന് (136) പിന്നാലെ റിഷഭ് പന്തും സെഞ്ചുറി നേടി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ആതിഥേയര്‍ നാലാം ദിനം അവസാനിക്കുമ്പോള്‍ രണ്ടിന് 119 എന്ന നിലയിലാണ്. ഇപ്പോഴും 233 റണ്‍സ് പിറകിലാണ് ന്യൂസിലന്‍ഡ്.

ടോം ലാതം (0), ഹെന്റി നിക്കോള്‍സ് (31) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ഡെവോണ്‍ കോണ്‍വെ (59), രചിന്‍ രവീന്ദ്ര (27) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. നേരത്തെ, നാലിന് 486 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗിനെത്തിയത്. പിന്നാലെ പന്ത് സെഞ്ചുറി പൂര്‍ത്തിയാക്കി. 153 പന്തുകള്‍ നേരിട്ട താരം ആറ് സിക്‌സും 10 ഫോറും നേടി. പന്തിന് പുറമെ ധ്രുവ് ജുറല്‍ 78 റണ്‍സെടുത്തു. അന്‍ഷൂല്‍ കാംബോജ് (38), വാഷിംഗ്ടണ്‍ സുന്ദര്‍ (24), ആകാശ് ദീപ് (13) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് ഇന്ന് നഷ്ടമായി. ജസ്പ്രിത് ബുമ്ര (7) പുറത്താവാതെ നിന്നു. ഗ്ലെന്‍ ഫിലിപ്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ദേവ്ദത്ത് പടിക്കല്‍ (80) രാഹുലിന് വലിയ പിന്തുണ നല്‍കി. ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ 165 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് കൂട്ടുകെട്ട് പിരിയുന്നത്. ദേവ്ദത്തിനെ കെയ്ല്‍ ജാമീസണ്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ രാഹുലും മടങ്ങി. നതാന്‍ സ്മിത്തിന്റെ പന്തില്‍ ബൗള്‍ഡ്. കരിയറിലെ 13-ാം ടെസ്റ്റ് സെഞ്ചുറിയാണ് രാഹുല്‍ പൂര്‍ത്തിയാക്കിയത്. രണ്ട് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടൂുന്നതായിരുന്നു ഇന്നിംഗ്സ്. ഗില്ലിനൊപ്പം 91 റണ്‍സ് ചേര്‍ക്കാനും രാഹുലിന് സാധിച്ചിരുന്നു.

രാഹുലിന് ശേഷം ക്രീസിലെത്തിയ തുടക്കത്തില്‍ റിഷഭ് പന്ത് ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ഗില്‍ ഒരു വശത്ത് ഉറച്ചുനിന്ന്. എന്നാല്‍ മൂന്നാം ദിവസത്തെ അവസാന ഓവറിലെ നാലാം പന്തില്‍ ഗില്‍ പുറത്തായി. സെഞ്ചുറിക്ക് രണ്ട് റണ്‍സ് മാത്രം അകലെ ജേക്കബ് ഡഫി ബൗള്‍ഡാക്കുകയായിരുന്നു അദ്ദേഹത്തെ. രണ്ട് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് 368ന് അവസാനിച്ചിരുന്നു. ഹെന്റി നിക്കോള്‍സ് (പുറത്താവാതെ 175), ഗ്ലെന്‍ ഫിലിപ്സ് (118) എന്നിവര്‍ സെഞ്ചുറി നേടി. ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് വീഴ്ത്തി.

YouTube video player