സഞ്ജു ഇതിന് മുമ്പ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് 2021ലായിരുന്നു. അന്ന് 14 മത്സരങ്ങളില്‍ 484 റണ്‍സാണ് അടിച്ചെടുത്തത്.

ഗുവാഹത്തി: ഐപിഎല്‍ ചരിത്രത്തിലാദ്യമായി 500 റണ്‍സ് പിന്നിട്് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. മലയാളി താരത്തിന്റെ 12-ാം ഐപിഎല്‍ സീസണാണിത്. ഇതില്‍ രണ്ട് സീസണ്‍ കളിച്ചത് ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടിയായിരുന്നു. മാന്ത്രിക സഖ്യ പിന്നിടാന്‍ 14 റണ്‍സ് കൂടി സഞ്ജുവിന് മതിയായിരുന്നു. അധികം സമയമെടുക്കാതെ തന്നെ നേട്ടം സ്വന്തമാക്കി. എന്നാല്‍ സ്വന്തം ടോട്ടലിനോട് നാല് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് സഞ്ജു മടങ്ങി. 15 പന്തുകള്‍ നേരിട്ട സഞ്ജു ഇന്ന് 18 റണ്‍സ് മാത്രമാണ് നേടിയത്. മൂന്ന് ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. നതാന്‍ എല്ലിസിന്റെ പന്തില്‍ ബാക്ക്‌വേര്‍ഡ് പോയിന്റില്‍ രാഹുല്‍ ചാഹറിന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്.

സഞ്ജു ഇതിന് മുമ്പ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് 2021ലായിരുന്നു. അന്ന് 14 മത്സരങ്ങളില്‍ 484 റണ്‍സാണ് അടിച്ചെടുത്തത്. റണ്‍വേട്ടക്കാരില്‍ ആറാം സ്ഥാനത്തുണ്ടായിരുന്നു താരം. 2022ല്‍ രാജസ്ഥാന്‍ ഫൈനലിലെത്തിയ സീസണിലും സഞ്ജു ഗംഭീര പ്രകടനം പുറത്തെടുത്തു. അന്ന് ഒമ്പതാം സ്ഥാനത്തായിരുന്നു സഞ്ജു. 17 മത്സരങ്ങളില്‍ 458 റണ്‍സാണ് നേടിയിരുന്നത്. അതിന് മുമ്പ് 400 കടന്നത് 2018ല്‍ മാത്രമാണ്. 15 മത്സരങ്ങളില്‍ നിന്ന് നേടിയത് 441 റണ്‍സ്.

ടോസ് നേടിയിട്ടും എന്തുകൊണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു? കാരണം വ്യക്തമാക്കി രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍

2017ല്‍ ഡല്‍ഹി കാപിറ്റല്‍സിനായി കളിക്കുമ്പോള്‍ 14 മത്സരങ്ങളില്‍ 386 റണ്‍സ് നേടിയതാണ് മറ്റൊരു മികച്ച പ്രകടനം. 2016ലും ഡല്‍ഹിക്ക് വേണ്ടിയാണ് സഞ്ജു കളിച്ചത്. അന്ന് 14 മത്സരങ്ങളില്‍ 291 റണ്‍സും സഞ്ജു സ്വന്തമാക്കി. 2013ലായിരുന്നു സഞ്ജുവിന്റെ ഐപിഎല്‍ അരങ്ങേറ്റം. അന്ന് രാജസ്ഥാന് വേണ്ടി നേടിയത് 11 മത്സരങ്ങളില്‍ 206 റണ്‍സ്. തൊട്ടടുത്ത സീസണില്‍ 13 മത്സരങ്ങളില്‍ 339 റണ്‍സും 2014ല്‍ 204 റണ്‍സും സഞ്ജു നേടി. തുടര്‍ന്ന് രാജസ്ഥാന് വിലക്കേര്‍പ്പെടുത്തിയപ്പോഴാണ് ഡല്‍ഹിയിലേക്ക് ചേക്കേറിയത്.

രാഹുല്‍ ദ്രാവിഡിനെ വിടാതെ സീനിയര്‍ താരങ്ങള്‍! തുടരണമെന്ന ആവശ്യം തള്ളി കോച്ച്; കാരണമറിയാം

രണ്ട് സീസണുകള്‍ക്ക് ശേഷം രാജസ്ഥാനിലേക്ക് തിരിച്ചെത്തി. 2018ലെ മികച്ച പ്രകടനത്തിന് ശേഷം 2019ല്‍ 342 റണ്‍സും 2020ല്‍ 375 റണ്‍സും സഞ്ജു സ്വന്തമാക്കി.