സീന്‍ വില്യംസിനെതിരെ തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍ പറത്തി ആവേശത്തിന്‍റെ പൂത്തിരി കത്തിച്ച സഞ്ജു ആവേശമേറി ഫിനിഷ് ചെയ്യാതെ മടങ്ങുമോ എന്ന് ആരാധകര്‍ ഒരു നിമിഷം ശങ്കിച്ചിരുന്നു. എന്നാല്‍ ആക്രമണം വേണ്ടിടത്ത് ആക്രമിക്കാനും പ്രതിരോധിക്കേണ്ടിടത്ത് പ്രതിരോധിക്കാനുമറിയുന്ന പുതിയ സഞ്ജു പിന്നീട് അമിതാവേശത്തിന് മുതിര്‍ന്നില്ല.
ഹരാരെ: ഇന്ത്യന്‍ ടീമിനൊപ്പം എവിടെപ്പോയാലും സഞ്ജു സാംസണ് കിട്ടുന്ന ആരാധക പിന്തുണ ഒരുപക്ഷെ സീനിയര്‍ താരങ്ങളെപ്പോലും അസൂയപ്പെടുത്തുന്നതാണ്. അയര്‍ലന്‍ഡും വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും കടന്ന് അത് സിംബാബ്‌വെയില്‍ വരെയുണ്ട്. ഇന്ന് ഇന്ത്യയുടെ പുതിയ ഫിനിഷറായി സഞ്ജു അവതരിപ്പിക്കുമ്പോഴും സ്റ്റേഡിയത്തില്‍ സഞ്ജു...സഞ്ജു വിളികള്‍ കൊണ്ട് നിറഞ്ഞിരുന്നു.
162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 97-4 എന്ന സകോറില്‍ ഒന്ന് പതറിയെങ്കിലും ദീപക് ഹൂഡക്കൊപ്പം മികച്ച കൂട്ടുകെട്ടിലൂടെ സഞ്ജു ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചു നടത്തി. വിജയത്തിനരികെ ഹൂഡക്ക് അടിതെറ്റിയപ്പോഴും അക്സര്‍ പട്ടേലിനെ സാക്ഷിയാക്കി സഞ്ജു ഇന്ത്യയെ വിജയവര കടത്തി. 2015ല്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യന്‍ കുപ്പായത്തിലെ അരങ്ങേറ്റ മത്സരത്തില്‍ ഫിനിഷ് ചെയ്യാന്‍ കഴിയാതെ മടങ്ങിയതിന്‍റെ പ്രായശ്ചിത്തമായിരുന്നു സഞ്ജുവിന്‍റെ ഇന്നത്തെ ഇന്നിംഗ്സ്.
സീന്‍ വില്യംസിനെതിരെ തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍ പറത്തി ആവേശത്തിന്‍റെ പൂത്തിരി കത്തിച്ച സഞ്ജു ആവേശമേറി ഫിനിഷ് ചെയ്യാതെ മടങ്ങുമോ എന്ന് ആരാധകര്‍ ഒരു നിമിഷം ശങ്കിച്ചിരുന്നു. എന്നാല്‍ ആക്രമണം വേണ്ടിടത്ത് ആക്രമിക്കാനും പ്രതിരോധിക്കേണ്ടിടത്ത് പ്രതിരോധിക്കാനുമറിയുന്ന പുതിയ സഞ്ജു പിന്നീട് അമിതാവേശത്തിന് മുതിര്‍ന്നില്ല.
അന്ന് ഫിനിഷ് ചെയ്യാതെ സഞ്ജു മടങ്ങി, ഇന്ന് സിക്സര്‍ ഫിനിഷിംഗിലൂടെ പ്ലെയര്‍ ഓഫ് ദ് മാച്ച്
വിജയത്തിലേക്ക് ഒരു റണ്‍ മാത്രം വേണ്ടിയിരിക്കെ ഇന്നസെന്‍റ് കൈയ എറിഞ്ഞ 26ാം ഓവറില്‍ സഞ്ജു തുടര്‍ച്ചയായി മൂന്ന് പന്തുകള്‍ പ്രതിരോധിച്ചു. വിജയത്തിന് അടുത്തെത്തിയെന്ന ആവേശത്തില്‍ വിക്കറ്റ് വലിച്ചെറിയാതെ ശരിയായ പന്തിന് വേണ്ടി കാത്തു നിന്നു. ഈ സമയം സഞ്ജുവിന്‍റെ സിക്സര്‍ ഫിനിഷിംഗിനായി സഞ്ജു..സഞ്ജു..വിളികള്‍ ഗ്യാലറിയില്‍ ഉയര്‍ന്നു.
ആരാധകര്‍ നല്‍കിയ ആവേശം ബാറ്റിലേക്ക് ആവാഹിച്ച സഞ്ജു നാലാം പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി ധോണി സ്റ്റൈലില്‍ തന്ന ഫിനിഷ് ചെയ്തു. സഞ്ജു ആരാധകര്‍ക്കും മലയാളികള്‍ക്കും ആഘോഷിക്കാന്‍ ഇതില്‍പ്പരം ഇനിയെന്തുവേണം.
ഇനി സഞ്ജുവിനെ എങ്ങനെ ലോകകപ്പ് ടീമിന് പുറത്തിരുത്തും; ഈ കണക്കുകള്‍ കണ്ണഞ്ചിപ്പിക്കുന്നത്
