നിരാശപ്പെടുത്തി സഞ്ജു, വെടിക്കെട്ട് സെഞ്ചുറിയുമായി വിഷ്ണു വിനോദ്;സർവീസസിനെതിരെ കേരളത്തിന് മികച്ച സ്കോർ
സര്‍വീസസിനെതിരെ ടോസ് നേടി ക്രീസിലിറങ്ങിയ കേരളം തകര്‍ച്ചയോടെയാണ് തുടങ്ങിയത്.ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനെ(1) വരുണ്‍ ചൗധരി ബൗള്‍ഡാക്കി.രോഹന്‍ കുന്നുമ്മല്‍(12) പ്രതീക്ഷ നല്‍കിയെങ്കിലും നാലാം ഓവറില്‍ മടങ്ങി.

മുംബൈ: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റിലെ രണ്ടാം മത്സരത്തിലും കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ് നിരാശ. സര്‍വീസസിനെതിരായ മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം വിഷ്ണു വിനോദിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തപ്പോള്‍ സഞ്ജു 22 പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി.ഇന്നലെ ഹിമാചലിനെതിരെ സഞ്ജു ഒരു റണ്ണുമായി മടങ്ങിയിരുന്നു.
സര്‍വീസസിനെതിരെ ടോസ് നേടി ക്രീസിലിറങ്ങിയ കേരളം തകര്‍ച്ചയോടെയാണ് തുടങ്ങിയത്.ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനെ(1) വരുണ്‍ ചൗധരി ബൗള്‍ഡാക്കി.രോഹന്‍ കുന്നുമ്മല്‍(12) പ്രതീക്ഷ നല്‍കിയെങ്കിലും നാലാം ഓവറില്‍ മടങ്ങി. എന്നാല്‍ മൂന്നാമനായി ക്രീസിലെത്തി വിഷ്ണു വിനോദ് തകര്‍ത്തടിച്ചതോടെ നാലാം നമ്പറില്‍ ക്രീസിലിറങ്ങിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പിന്തുണയുമായി നങ്കൂരമിട്ടു.
സഞ്ജുവും വിഷ്ണുവും ചേര്‍ന്ന് കേരളത്തെ 50 കടത്തിയെങ്കിലും പതിനൊന്നാം ഓവറില്‍ സ്കോര്‍ 79ല്‍ നില്‍ക്ക അര്‍ജ്ജുന്‍ ശര്‍മയുടെ പന്തില്‍ സഞ്ജു ബൗള്‍ഡായി. 22 പന്തില്‍ 22 റണ്‍സെടുത്ത സഞ്ജു ഒരു ഫോറും ഒരു സിക്സും പറത്തി. പിന്നീടെത്തിയ സല്‍മാന്‍ നിസാര്‍ വിഷ്ണുവിന് മികച്ച പിന്തുണ നല്‍കിയപ്പോള്‍ കേരളം കുതിച്ചു.
ബുമ്ര കളിക്കില്ല, ഷമി തിരിച്ചെത്തും, അശ്വിന്‍ പുറത്തുതന്നെ, ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം
62 പന്തില്‍ 109 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദ് നാല് സിക്സും 15 ഫോറും പറത്തിയപ്പോള്‍ 24 പന്തില്‍ 42 റണ്‍സെടുത്ത സല്‍മാന്‍ നിസാര്‍ അഞ്ച് ഫോറും ഒരു സിക്സും പറത്തി. അവസാന ഒമ്പതോവറില്‍ ഇരുവരും ചേര്‍ന്ന് പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 110 റണ്‍സടിച്ചാണ് കേരളത്തെ മികച്ച സ്കോറിലെത്തിച്ചത്. ഇന്നലെ നടന്ന മത്സരത്തില്‍ കേരളം ഹിമാചലിനെ തകര്‍ത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക