ഭരത് ഫോമിലില്ലെന്നും അദ്ദേഹത്തെക്കാള്‍ മികച്ചവന്‍ ഇഷാന്‍ തന്നെയെന്ന് മറ്റൊരു വിഭാഗവും പറയുന്നു. ഇഷാന്‍ മുംബൈ ഇന്ത്യന്‍സ് താരമായതുകൊണ്ടാണ് അവസരം ലഭിച്ചതെന്നുമുള്ള വാദവുമുണ്ട്.
മുംബൈ: മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന്റെ ടെസ്റ്റ് അരങ്ങേറ്റമാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. കെ എസ് ഭരതിന് പകരം ഇഷാഷ് അവസരം നല്‍കിയത് കുടത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. കേവലം ഐപിഎല്‍ ഫോമിന്റെ പുറത്ത് മാത്രം താരത്തെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.
എന്നാല്‍ ഭരത് ഫോമിലില്ലെന്നും അദ്ദേഹത്തെക്കാള്‍ മികച്ചവന്‍ ഇഷാന്‍ തന്നെയെന്ന് മറ്റൊരു വിഭാഗവും പറയുന്നു. ഇഷാന്‍ മുംബൈ ഇന്ത്യന്‍സ് താരമായതുകൊണ്ടാണ് അവസരം ലഭിച്ചതെന്നുമുള്ള വാദവുമുണ്ട്. മുംബൈ താരമായതുകൊണ്ടാണ് ഇഷാന് ഇത്രയും പിന്തുണ ലഭിക്കുന്നതെന്നും ആരാധകര്‍ പറയുന്നു. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായുള്ള ഇഷാന്റെ സൗഹൃദവും താരത്തിന് ഗുണമായെന്നും ട്വിറ്ററില്‍ സംസാരമുണ്ട്.
ഇതോടൊപ്പം മലയാളി താരം സഞ്ജു സാംസണെ പിന്തുണക്കാനും ആരാധകര്‍ മറന്നില്ല. ഇഷാനേക്കാള്‍ മികച്ചവന്‍ സഞ്ജുവാണെന്നും ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുവെന്നും സഞ്ജു ആരാധകരുടെ വാദം. ചില ട്വീറ്റുകള്‍ വായിക്കാം...
വിക്കറ്റ് കീപ്പറായുള്ള ഇഷാന്റെ പ്രകടനം മോശമായില്ല. രണ്ട് ക്യാച്ച് കയ്യിലൊതുക്കാന്‍ ഇടങ്കയ്യന്‍ ബാറ്റര്‍ കൂടിയായ ഇഷാനായി. ഷാര്‍ദുള്‍ ഠാക്കൂറിന്റെ പന്തില്‍ റെയ്‌മോന്‍ റീഫറിന്റെ ക്യാച്ചെടുക്കാന്‍ ഇഷാനായി. ജോഷ്വാ ഡി സില്‍വയേയും ഇഷാന്‍ കയ്യിലൊതുക്കി.
ടോസ് നേടി ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് 150ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ നന്നായി തുടങ്ങാനും ഇന്ത്യക്കായി. ഇന്ത്യ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുത്തന്നിട്ടണ്ട്. അരങ്ങേറ്റക്കാരന്‍ യശസ്വി ജയസ്വാള്‍ (40), രോഹിത് ശര്‍മ (30) എന്നിവരാണ് ക്രീസില്‍. നേരത്തെ, അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് വിന്‍ഡീസിനെ തകര്‍ത്തത്. രവീന്ദ്ര ജഡേജയക്ക് മൂന്ന് വിക്കറ്റുണ്ട്. ടെസ്റ്റില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്ര്റ്റന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഗില്ലിന്‍റെ നോട്ടം കോലിയുടെ നാലാം നമ്പറില്‍, പക്ഷെ തല്‍ക്കാലം പൂജാരയുടെ മൂന്നാം നമ്പറില്‍ തൃപ്തന്‍
