ചര്‍ച്ചയിലുള്ള പേരുകളിലൊന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്ററും നായകനുമായ സഞ്ജു സാംസണാണ്
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ട്വന്‍റി 20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് കണ്ണുകള്‍ നീട്ടുകയാണ് ആരാധകര്‍. ഐപിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവനിരയെ വിന്‍ഡീസിനെതിരെ കളിപ്പിക്കാനാണ് സാധ്യത എന്നിരിക്കേ പല പേരുകളും ആരാധകരുടെ ചര്‍ച്ചയിലുണ്ട്. ഇവരിലൊരാള്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്ററും നായകനുമായ സഞ്ജു സാംസണാണ്. അഞ്ച് ടി20കളാണ് വിന്‍ഡീസ് പര്യടനത്തില്‍ ടീം ഇന്ത്യ കളിക്കുക.
ട്വന്‍റി 20 ടീമിനെ കുറിച്ചുള്ള ആകാംക്ഷ മുറുകിയിരിക്കേ 15 അംഗ സാധ്യതാ സ്‌ക്വാഡിനെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. എന്നാല്‍ സഞ്ജു സാംസണ്‍ ഭാജിയുടെ ടീമിലില്ല എന്നതാണ് ശ്രദ്ധേയം. ഇഷാന്‍ കിഷനൊപ്പം ജിതേഷ് ശര്‍മ്മയെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഉള്‍പ്പെടുത്തിയപ്പോള്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി പോലും സഞ്ജുവിന് ഹര്‍ഭജന്‍ ഇടം നല്‍കിയില്ല. ഐപിഎല്ലിലെ റണ്‍വേട്ടക്കാരായിരുന്ന ശുഭ്‌മാന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്‌ക‌്‌വാദും ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരായി ടീമിലുണ്ട്. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ എന്നിവര്‍ക്കൊപ്പം മധ്യനിര ശക്തപ്പെടുത്തുക ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാവും. റിങ്കു സിംഗ്, ജിതേഷ് ശര്‍മ്മ എന്നീ സ്റ്റാര്‍ ഫിനിഷര്‍മാരെ മുന്‍ താരം ഉള്‍പ്പെടുത്തി. ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ഹര്‍ഷിത് റാണ, ആകാശ് മധ്‌വാള്‍ എന്നിവരും ഹര്‍ഭജന്‍ തെരഞ്ഞെടുത്ത ടീമിലുണ്ട്.
ഹര്‍ഭജന്‍ സിംഗ് തെരഞ്ഞെടുത്ത സ്‌ക്വാഡ്
ശുഭ്‌മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ്മ, രവി ബിഷ്‌ണോയി, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ഹര്‍ഷിത് റാണ, ആകാശ് മധ്‌വാള്‍.
Read more: ഒരു പന്തില്‍ വഴങ്ങിയത് 18 റണ്‍സ്! നാണംകെട്ട് തലതാഴ്‌ത്തി ബൗളര്‍- വീഡിയോ
