Asianet News MalayalamAsianet News Malayalam

കാര്യവട്ടത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജു ഇറങ്ങും; ഇന്ത്യ എയുടെ നായകനും മലയാളി

ഇന്ത്യ എ ടീമില്‍ വീണ്ടും ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസണ്‍. മലയാളി താരമായ ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുന്നത്

Sanju Samson play Under Shreys Iyer Captaincy For India A
Author
Thiruvananthapuram, First Published Aug 19, 2019, 8:33 PM IST

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യ എ ടീമില്‍ ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസണ്‍. കാര്യവട്ടം സ്‌പോര്‍‌ട്‌സ് ഹബില്‍ ഓഗസ്റ്റ് 29ന് അഞ്ച് മത്സരങ്ങളുടെ പരമ്പര ആരംഭിക്കും. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ മനീഷ് പാണ്ഡെയും അവസാന രണ്ട് മത്സരങ്ങളില്‍ മലയാളി താരം ശ്രേയസ് അയ്യരും ടീമിനെ നയിക്കും. 

ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, അന്‍മല്‍പ്രീത് സിംഗ്, റിക്കി ഭുവി, ഷാര്‍ദുല്‍ ഠാക്കൂര്‍, അക്ഷാര്‍ പട്ടേല്‍, നിതീഷ് റാണ എന്നിവരാണ് പാണ്ഡെയുടെയും ശ്രേയസിന്‍റെയും ടീമിലുമുള്ള താരങ്ങള്‍. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യന്‍ ലെഗ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും കളിക്കും. മനീഷ് പാണ്ഡെയുടെ ടീമില്‍ ഇഷാന്‍ കിഷനും ശ്രേയസ് അയ്യരുടെ ടീമില്‍ സഞ്ജു സാംസണുമാണ് വിക്കറ്റ് കീപ്പറാവുക. 

ബിസിസിഐ സീനിയര്‍ സെലക്‌ഷന്‍ കമ്മിറ്റിയാണ് ടീമുകളെ തെരഞ്ഞെടുത്തത്. ഓഗസ്റ്റ് 29, 31, സെപ്റ്റംബര്‍ 2, 4, 8 തിയതികളിലാണ് കാര്യവട്ടത്ത് മത്സരങ്ങള്‍ നടക്കുക. 

ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീം

മനീഷ് പാണ്ഡെ(നായകന്‍), റുതുരാദ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, അന്‍മല്‍പ്രീത് സിംഗ്, റിക്കി ഭുവി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), വിജയ് ശങ്കര്‍, ശിവം ദുബെ, ക്രുനാല്‍ പാണ്ഡ്യ, അക്ഷാര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, നിതീഷ് റാണ.

അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീം

ശ്രേയസ് അയ്യര്‍(നായകന്‍), ശുഭ്‌മാന്‍ ഗില്‍, പ്രശാന്ത് ചോപ്ര, അന്‍മല്‍പ്രീത് സിംഗ്, റിക്കി ഭുവി, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, വിജയ് ശങ്കര്‍, ശിവം ദുബെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷാര്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, ഇഷാന്‍ പോരെല്‍.  
 

Follow Us:
Download App:
  • android
  • ios