Asianet News MalayalamAsianet News Malayalam

ശ്രീശാന്ത് പുറത്ത്, മുഷ്താഖ് അലി ടി20യില്‍ കേരളത്തെ സഞ്ജു നയിക്കും; മത്സരക്രമം അറിയാം

അതിഥി താരങ്ങളായ റോബിന്‍ ഉത്തപ്പ (Robin Uthappa), ജലജ് സക്‌സേന (Jalaj Saxena) എന്നിവരും ടീമിലുണ്ട്. കവിഞ്ഞ വര്‍ഷം ടീമിലുണ്ടായിരുന്ന സീനിയര്‍ താരം എസ് ശ്രീശാന്ത് (S Sreesanth) പുറത്തായി.

Sanju Samson set to lead Kerala in Syed Mushtaq Ali T20
Author
Alappuzha, First Published Oct 24, 2021, 1:50 PM IST

ആലപ്പുഴ: സയ്യിദ് മുഷ്താഖ് അലി ടി20 (Syed Mushtaq Ali T20) ടൂര്‍ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിനെ (Kerala Cricket Team) സഞ്ജു സാംസണ്‍ (Sanju Samson) നയിക്കും. കഴിഞ്ഞ തവണയും സഞ്ജുവാണ് നയിച്ചിരുന്നത്. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. അതിഥി താരങ്ങളായ റോബിന്‍ ഉത്തപ്പ (Robin Uthappa), ജലജ് സക്‌സേന (Jalaj Saxena) എന്നിവരും ടീമിലുണ്ട്. കഴിഞ്ഞ വര്‍ഷം ടീമിലുണ്ടായിരുന്ന സീനിയര്‍ താരം എസ് ശ്രീശാന്ത് (S Sreesanth) പുറത്തായി. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാണ് പരിശീലകന്‍. 

ടി20 ലോകകപ്പ്: 'കാര്യങ്ങള്‍ എളുപ്പമല്ല'; ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തെ കുറിച്ച് സഞ്ജു സാംസണ്‍


നവംബര്‍ നാലിനാണ് കേരളത്തിന്റെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഗുജറാത്തിനെതിരെയാണ് ആദ്യ മത്സരം. ബിഹാര്‍, റയില്‍വേസ്, അസം, മധ്യപ്രദേശ് എന്നിവര്‍ക്കെതിരേയും കേരളത്തിന് മത്സരമുണ്ട്. എല്ലാ മത്സരങ്ങളും ഡല്‍ഹിയിലാണ് നടക്കുക. 

ടി20 ലോകകപ്പ്: 'അന്ന് കഴിഞ്ഞിട്ടില്ല, പിന്നെയാണ് ഇന്ന്'; ഇന്ത്യ- പാക് മത്സരത്തെ കുറിച്ച് ഐ എം വിജയന്‍

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, കെ എം ആസിഫ്, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്, വത്സല്‍ ഗോവിന്ദ്, മിഥുന്‍ പി കെ, എസ് മിഥുന്‍, രോഹന്‍ എസ് കുന്നുമ്മേല്‍, രോഹിത് ഗണേഷ്, ഷറഫുദ്ദീന്‍, വിശ്വേശ്വര്‍ സുരേഷ്, മനു കൃഷ്ണ്‍, എം എസ് അഖില്‍, വൈശാഖ് ചന്ദ്രന്‍, അബ്ദുള്‍ ബാസിത്.

റിസര്‍വ് താരങ്ങള്‍: കൃഷ്ണ പ്രസാദ്, അക്ഷയ് കെ സി, ആനന്ദ് ജോസഫ്. 

കേരളത്തിന്റെ മത്സരങ്ങള്‍

04-11-2021 കേരളം- ഗുജറാത്ത്
05-11-2021 കേരളം- ബിഹാര്‍
06-11-2021 കേരളം- റയില്‍വേസ്
08-11-2021 കേരളം- അസം
09-11-2021 കേരളം- മധ്യപ്രദേശ്

Follow Us:
Download App:
  • android
  • ios