വണ്‍ ഡൗണായി ക്രീസിലെത്തിയ സഞ്ജു 48 പന്തില്‍ 91 റണ്‍സടിച്ച് മികവ് കാട്ടി. ശീഖര്‍ ധവാന്‍ 36 പന്തില്‍ 51 റണ്‍സെടുത്തു.

തിരുവനന്തപുരം: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്ക എ ക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ഔട്ട് ഫീല്‍ഡിലെ നനവ് മൂലം 20 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

വണ്‍ ഡൗണായി ക്രീസിലെത്തിയ സഞ്ജു 48 പന്തില്‍ 91 റണ്‍സടിച്ച് മികവ് കാട്ടി. ശീഖര്‍ ധവാന്‍ 36 പന്തില്‍ 51 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ സഞ്ജുവും ധവാനും ചേര്‍ന്ന് 12.3 ഓവറില്‍ 136 റണ്‍സ് അടിച്ചു കൂട്ടി. ശ്രേയസ് അയ്യര്‍(19 പന്തില്‍ 36), ശുഭ്മാന്‍ ഗില്‍(10 നോട്ടൗട്ട്) എന്നിവരും ഇന്ത്യക്കായി തിളങ്ങി.

ആറ് ബൗണ്ടറിയും ഏഴ് സിക്സറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കയ്ക്കായി ഹെന്‍ഡ്രിക്സ്, ജോര്‍ജ് ലിന്‍‍ഡെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോള്‍ നാലാം മത്സരത്തില്‍ മഴനിയമത്തിന്റെ ആനുകൂല്യത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു.