സഞ്ജുവിന്റെ ഫിനിഷര്‍ റോളിലേക്ക് മാറ്റിയത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോള്‍ വെള്ളിയാഴ്ച്ച അയര്‍ലന്‍ഡ് പര്യടനം തുടങ്ങാനിരിക്കെ താരത്തിന്റെ ബാറ്റിംഗ് പൊസിഷനാണ് പ്രധാന പ്രശ്‌നം.

ഡബ്ലിന്‍: അയന്‍ലന്‍ഡിനെതിരെ ടി20യിലാണ് മലയാളി താരം സഞ്ജു സാംസണിന്റെ പ്രതീക്ഷ മുഴുവനും. ഏഷ്യാ കപ്പിനും ലോകകപ്പിനുമുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമെ സഞ്ജുവിനെ എന്തെങ്കിലും പ്രതീക്ഷയുള്ളൂ. വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ 5-6 സ്ഥാനങ്ങളിലാണ് സഞ്ജുവിനെ കളിപ്പിച്ചത്. ടോപ് ഓര്‍ഡര്‍ ബാറ്ററായ താരത്തെ പൊസിഷന്‍ മാറ്റിയത് ഒരുതരത്തിലും ഫലവത്തായില്ല. ആദ്യ ടി20യില്‍ 12 റണ്‍സാണ് സഞ്ജു നേടിയത്. രണ്ടാം ടി20യില്‍ ഏഴ് റണ്‍സിനും പുറത്തായി. അടുത്ത രണ്ട് മത്സരങ്ങളില്‍ താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. അവസാന ടി20യില്‍ 13 റണ്‍സുമായി സഞ്ജു മടങ്ങി.

സഞ്ജുവിന്റെ ഫിനിഷര്‍ റോളിലേക്ക് മാറ്റിയത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോള്‍ വെള്ളിയാഴ്ച്ച അയര്‍ലന്‍ഡ് പര്യടനം തുടങ്ങാനിരിക്കെ താരത്തിന്റെ ബാറ്റിംഗ് പൊസിഷനാണ് പ്രധാന പ്രശ്‌നം. ഇനിയും ഫിനിഷറാക്കിയാണ് കളിക്കുന്നതെങ്കില്‍ വലിയ കാര്യമില്ലെന്ന് വിമര്‍ശനമുണ്ട്. എന്നാല്‍ സഞ്ജുവിനും ആരാധകര്‍ക്കും ആശ്വസിക്കാന്‍ വകയുണ്ട്. 

താരത്തിന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പൊസിഷനായ ടോപ് ഓര്‍ഡറില്‍ തന്നെ കളിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ആദ്യ മൂന്നില്‍ സഞ്ജു കളിക്കും. മിക്കവാറും മൂന്നാം സ്ഥാനത്ത് കളിക്കാനാണ് സാധ്യത. വിന്‍ഡീസിനെതിരെ മൂന്നാം നമ്പറില്‍ കളിച്ചിരുന്നത് സൂര്യകുമാര്‍ യാദവായിരുന്നു.

ക്രീസില്‍ നിന്ന് പുറത്തിറങ്ങി കവറിലൂടെ ഒരു ഷോട്ട്! വീണ്ടും ബാറ്റിംഗ് പരിശീലനം ആരംഭിച്ച് റിഷഭ് പന്ത് - വീഡിയോ

നേരത്തെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റ് പോയിരുന്നു. പോസ്റ്ററുകളില്‍ സഞ്ജുവിന്റെ ചിത്രം കൊടുത്താണ് അയര്‍ലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത്.