കറാച്ചി: മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ എനിക്ക് സഹോദരനെ പോലെയെന്ന് മുന്‍ പാക് താരം സഖ്‌ലെയ്ന്‍ മുഷ്താഖ്. യുട്യൂബ് ചാനലിലൂടെ സംസാരിക്കുന്നതിനിടെയാണ് സഖ്‌ലെയ്ന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരിക്കല്‍ കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ എന്നെ അലട്ടിയിരുന്നതായി മുഷ്താഖ് വെളിപ്പെടുത്തി. അന്ന് സഹായിച്ചത് കുബ്ലെ ആയിരുന്നുവെന്ന് സഖ്‌ലെയ്ന്‍ വെളിപ്പെടുത്തി.

അന്ന് കുംബ്ലെയോടാണ് ഞാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എ്ന്ന് ചോദിച്ചത്. സഖ്‌ലെയ്ന്‍ തുടര്‍ന്നു... ''അക്കാലത്ത് പാകിസ്ഥാനില്‍ മികച്ച നേതൃരോഗ വിദഗ്ധരില്ലായിരുന്നു. ഇതിനിടെ ഇംഗ്ലണ്ടില്‍ വച്ച് കുംബ്ലെയെ കാണാനിടയായി. അദ്ദേഹമാണ് സഹായവുമായെത്തിയത്. കുംബ്ലെയാണ് ഭരത് റുഗാനിയുടെ ഫോണ്‍ നമ്പര്‍ തന്നത്. ഡോക്റ്ററെ കാണുകയും തിമിരം സ്ഥിതീകരിക്കുകയും ചെയ്തു. അസുഖം പിന്നീട് ഭേദമാവുകയും ചെയ്തു. 

കുംബ്ലെയുടെ സഹായമാണ് തന്നെ അന്നു രോഗത്തില്‍ നിന്നു മുക്തനാവാന്‍ സഹായിച്ചത്. കുംബ്ലെയും സൗരവ് ഗാംഗുലിയും പലപ്പോഴും റുഗാനിയുടെ അടുത്ത ചികിത്സതേടി പോവാറുണ്ടായിരുന്നു. ലണ്ടനിലെ ഹാര്‍ളി സ്ട്രീറ്റിലായിരുന്നു അന്ന് റുഗാനി ചികില്‍സിച്ചിരുന്നത്. തന്നെ പരിശോധിച്ച ശേഷം ഡോക്ടര്‍ ലെന്‍സുകള്‍ നല്‍കി. കാഴ്ച വളരെ ദുര്‍ബലമാണെന്നും തിമിരമുണ്ടെന്നും ഡോക്റ്റര്‍ പറഞ്ഞു. കുംബ്ലെയുടെ നിര്‍ദേശമാണ് എന്നെ അവിടെ എത്തിച്ചത്.'' സഖ്‌ലെയ്ന്‍ പറഞ്ഞുനിര്‍ത്തി.