തല്‍കാലത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. മാനസികാരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം. 

ലണ്ടന്‍: തല്‍കാലത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. മാനസികാരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം. പെട്ടന്ന് ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ സാധിക്കട്ടേയെന്ന് ക്രിക്കറ്റ് ലോകം ആശംസിച്ചിരുന്നു. ഇപ്പോഴിത ഇംഗ്ലണ്ടിന്റെ മുന്‍ വനിതാ ക്രിക്കറ്റ്താരം സാറാ ടെയ്‌ലറും മാക്‌സവെല്ലിന് ആശംസയുമായി എത്തിയിരിക്കുന്നു.

ആള്‍ ദി ബെസ്റ്റ് എന്നാണ് സാറ ട്വിറ്ററില്‍ കുറിച്ചിട്ടത്. മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ സാറ അടുത്തിടെ വിരമിച്ചിരുന്നു. 30ാം വയസിലാണ് സാറ ക്രിക്കറ്റ് മതിയാക്കിയത്. അമിത ഉത്കണ്ഠയാണ് സാറയുടെ പ്രശ്‌നം. 

Scroll to load tweet…

എന്നാല്‍ മാക്‌സ്‌വെല്‍ താല്‍കാലിക അവധിയെടുക്കുകയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു മാക്‌സ്‌വെല്‍. ഇതിനിടെ മൂന്നാം ടി20യില്‍ നിന്ന് പിന്മാറി.