Asianet News MalayalamAsianet News Malayalam

ഇനി ഹർദിക്കിനെ മാത്രം ആശ്രയിക്കാനാവില്ല; പകരക്കാരന്‍ ഓള്‍റൗണ്ടറെ നിർദേശിച്ച് മുന്‍ സെലക്ടർ

ശസ്ത്രക്രിയക്ക് ശേഷം ബൗളിംഗില്‍ പാണ്ഡ്യയുടെ സേവനം പൂർണമായും ഇന്ത്യക്ക് ലഭിച്ചിട്ടില്ല

Sarandeep Singh wants Team India to groom Shardul Thakur as all rounder for Tests
Author
Mumbai, First Published Jun 28, 2021, 2:16 PM IST

മുംബൈ: ഹർദിക് പാണ്ഡ്യയാണ് നിലവില്‍ ടീം ഇന്ത്യയുടെ പ്രധാന ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടർ. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം ബൗളിംഗില്‍ പാണ്ഡ്യയുടെ സേവനം പൂർണമായും ഇന്ത്യക്ക് ലഭിച്ചിട്ടില്ല. ലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ പാണ്ഡ്യയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇംഗ്ലണ്ടിലേക്കൊരു പേസ് ഓള്‍റൗണ്ടറെ അയക്കാന്‍ സെലക്ടർമാർക്കായില്ല.  

ഈ സാഹചര്യത്തില്‍ ഹർദിക് പാണ്ഡ്യക്കൊരു പകരക്കാരനെ ടീം ഇന്ത്യ വളർത്തിയെടുക്കേണ്ടതുണ്ട് എന്ന് പറയുകയാണ് മുന്‍ സെലക്ടർ സരന്ദീപ് സിംഗ്. പരിക്കിന് ശേഷം ടെസ്റ്റില്‍ പന്തെറിയാന്‍ പാണ്ഡ്യ പ്രാപ്തനാകാത്ത സാഹചര്യത്തില്‍ ഷാർദുല്‍ താക്കൂറിനെ പോലൊരു താരത്തെ പേസ് ഓള്‍റൗണ്ടറായി വളർത്തിയെടുക്കണം എന്നാണ് സരന്ദീപ് ആവശ്യപ്പെടുന്നത്. 

'ഹർദിക്കിനെ മാത്രമായി ആശ്രയിക്കാനാവില്ല. അദേഹത്തിന് എല്ലാ ഫോർമാറ്റിലും എപ്പോള്‍ പന്തെറിയാനാകും എന്ന് നിങ്ങള്‍ക്കറിയില്ല. ഷാർദുല്‍ താക്കൂറിനെ പോലൊരു താരത്തെ വളർത്തിയെടുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വിജയ് ശങ്കറും ശിവം ദുബെയും ഉണ്ട്'. 

ഇംഗ്ലണ്ടിനെതിരെ സിറാജിനെ കളിപ്പിക്കണം

'ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ റൊട്ടേഷനുണ്ടാകും. സിറാജിന് കഴിയാവുന്നത്ര മത്സരത്തില്‍ അവസരം നല്‍കാനുള്ള സമയമാണിത്. അദേഹം നന്നായി പന്തെറിയുന്നുണ്ട്. നീണ്ട ഇടവേള വന്നാല്‍ നേരിട്ട് ഒരു മത്സരത്തില്‍ ഇറങ്ങി ലെങ്ത് കണ്ടെത്താന്‍ പാടുപെടും. രണ്ട് സ്പിന്നർമാരെ കളിപ്പിച്ചോളൂ, എന്നാല്‍ സാഹചര്യങ്ങള്‍ ഫാസ്റ്റ് ബൌളിംഗിന് അനുകൂലമാണെങ്കില്‍ ഒരു അധിക പേസറെയാണ് കളിപ്പിക്കേണ്ടത്' എന്നും സരന്ദീപ് കൂട്ടിച്ചേർത്തു. 

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങൾ ബയോ സെക്യുർ ബബ്ബിൾ ലംഘിച്ചതായി ആരോപണം

ലങ്കന്‍ പര്യടനം: ക്യാപ്റ്റന്‍സി വലിയ അവസരം, ദ്രാവിഡിന്‍റെ ശിക്ഷണം ഗുണം ചെയ്യും: ധവാൻ

ഷമി എന്റെ ടീമിലെ നാലാം പേസര്‍ മാത്രം; ടി20 ലോകകപ്പിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios