അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ സര്‍ഫറാസ് ബാറ്റുയര്‍ത്തി കാണിച്ചു. കളി കാണാനെത്തിയ അദ്ദേഹത്തിന്റെ പിതാവും ഭാര്യയും ഗ്യാലറിയില്‍ ഇരുന്ന് കയ്യടിക്കുന്നുണ്ടായിരുന്നു.

രാജ്‌കോട്ട്: ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടാന്‍ സര്‍ഫറാസ് ഖാനായിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം 66 പന്തില്‍ 62 റണ്‍സുമായി റണ്ണൗട്ടാവുകയായിരുന്നു. ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സര്‍ഫറാസ് ഖാന്റെ ഇന്നിംഗ്‌സ്. ഇതോടെ ഒരു റെക്കോഡും സര്‍ഫറാസിനെ തേടിയെത്തി. അരങ്ങേറ്റ ടെസ്റ്റില്‍ അതിവേഗ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോര്‍ഡാണ് സര്‍ഫറാസിനെ തേടിയെത്തിയത്. 48 പന്തിലാണ് താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ സര്‍ഫറാസ് ബാറ്റുയര്‍ത്തി കാണിച്ചു. കളി കാണാനെത്തിയ അദ്ദേഹത്തിന്റെ പിതാവും ഭാര്യയും ഗ്യാലറിയില്‍ ഇരുന്ന് കയ്യടിക്കുന്നുണ്ടായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവരും അരങ്ങേറ്റക്കാരനെ പ്രശംസിച്ചു. ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുകയായിരുന്ന സര്‍ഫറാസ് സെഞ്ചുറി നേടുമെന്ന് ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തി. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

രവീന്ദ്ര 99 റണ്‍സില്‍ നില്‍ക്കെ സിംഗിളിന് വേണ്ടി ശ്രമിക്കുകയായിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ ജഡേജ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ടു. ഓടാനുള്ള ശ്രമം നടത്തുകയും മാര്‍ക്ക് വുഡ് പന്ത് കയ്യിലൊതുക്കമെന്ന് ഉറപ്പിച്ചതോടെ പിന്‍വാങ്ങുകയും ചെയ്തിരുന്നു. ഇതിനിടെ സര്‍ഫറാസ് ക്രീസ് വിടുകയും ചെയ്തു. വുഡിന് പിഴച്ചതുമില്ല. നിരാശനായി സര്‍ഫറാസിന് മടങ്ങേണ്ടി വന്നു.

അത് ഗംഭീരമായി രോഹിത്! പിന്നിലായത് ധോണി മാത്രമല്ല; പോണ്ടിംഗും മക്കല്ലവുമെല്ലാം ഇക്കൂട്ടത്തിലുണ്ട്

നേരത്തെ സര്‍ഫറാസ് ഖാനും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിനും ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയപ്പോള്‍ അക്‌സര്‍ പട്ടേലിന് പകരം പേസര്‍ മുഹമ്മദ് സിറാജും പ്ലേയിംഗ് ഇലവനിലെത്തി. മലയാളി താരം ദേവ്ദത്ത് പടിക്കലിന് ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. രണ്ട് പേസര്‍മാരും രവീന്ദ്ര ജഡേജയടക്കം മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്.