ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ കൈവിരലിനേറ്റ പരിക്ക് കാരണമാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്താതെന്നും വാര്‍ത്തകളുണ്ട്. നിലവില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ ക്യാംപിലാണ് സര്‍ഫറാസ്.
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്താത്തത് കടുത്ത വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആഭ്യന്തര സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും താരത്തെ ടീമിലേക്ക് വിളിച്ചില്ല. പകരം സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. സര്‍ഫറാസിനെ തഴഞ്ഞതിനെതിരെ മുന്‍ താരങ്ങളും രംഗത്ത് വന്നിരുന്നു.
ഇപ്പോള്‍ ഒരിക്കല്‍കൂടി താരം തഴയപ്പെട്ടിരിക്കുകയാണ്. ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ കൈവിരലിനേറ്റ പരിക്ക് കാരണമാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്താതെന്നും വാര്‍ത്തകളുണ്ട്. നിലവില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ ക്യാംപിലാണ് സര്‍ഫറാസ്. റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നതും സര്‍ഫറാസിനെയാണ്. കഴിഞ്ഞ മൂന്ന് രഞ്ജി സീസണില്‍ സര്‍ഫറാസ് മൂവായിരത്തിനടുത്ത് റണ്‍സാണ് അടിച്ചെടുത്തത്. 26 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം. ഇതില്‍ 12 സെഞ്ചുറികളു ഏഴ് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും.
രഞ്ജി ട്രോഫി ചാംപ്യന്മാരായ മധ്യപ്രദേശിനെതിരെ നടക്കുന്ന ഇറാനി ട്രോഫിക്കുള്ള ടീമിനെ നയിക്കുന്നത് മായങ്ക് അഗര്‍വാളാണ്. മാര്‍ച്ച് ഒന്നിനാണ് മത്സരം ആരംഭിക്കുന്നത്. പ്രിയങ്ക് പാഞ്ചലിനും ടീമിന് സ്ഥാനം നേടാനായില്ല. അഭിമന്യൂ ഈശ്വരന്‍, യഷസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ടീമിലുണ്ട്. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ യഷ് ദുള്‍ ടീമിലുണ്ട്.
റെസ്റ്റ് ഓഫ് ഇന്ത്യ: മായങ്ക് അഗര്‍വാള്‍, സുദീപ് കുമാര്‍ ഗരാമി, യഷസ്വി ജയ്‌സ്വാള്‍, അഭിമന്യൂ ഈശ്വരന്‍, ഹര്‍വിക് ദേശായ്, മുകേഷ് കുമാര്‍, അതിഥ് ശേത്, ചേതന്‍ സക്കറിയ, നവ്ദീപ് സൈനി, ഉപേന്ദ്ര യാദവ്, മായങ്ക് മര്‍കണ്ഡെ, സൗരഭ് കുമാര്‍, ആകാശ് ദീപ്, ബാബ ഇന്ദ്രജിത്, പുല്‍കിത് നാരംഗ്, യഷ് ദുള്‍.
മധ്യ പ്രദേശ്: രജത് പടിധാര്‍ (ക്യാപ്റ്റന്‍), യഷ് ദുബെ, ഹിമാന്‍ഷു മന്ത്രി, ഹര്‍ഷ് ഗൗളി, ശുഭം ശര്‍മ, വെങ്കടേഷ് അയ്യര്‍, അക്ഷത് രഘുവന്‍ഷി, അമന്‍ സോളങ്കി, കുമാര്‍ കാര്‍ത്തികേയ, സരന്‍ഷ് ജെയ്ന്‍, ആവേഷ് ഖാന്‍, അങ്കിത് കുഷ്വാ, ഗൗരവ് യാദവ്, അനുഭവ് അഗര്‍വാള്‍, മിഹിര്‍ ഹിര്‍വാണി.
അത് ക്യാച്ചായിരുന്നെങ്കില്‍! പിന്നോട്ടോടി വിസ്മയ പറക്കലുമായി ബെന്‍ സ്റ്റോക്സ്- വീഡിയോ
