രോഹിത് ശര്‍മ (Rohit Sharma), രവീന്ദ്ര ജഡേജ (Ravindra Jadeja) എന്നിവരില്ലെങ്കില്‍ പോലും ഇത്തവണ ഇന്ത്യക്ക് വലിയ സാധ്യതകളുണ്ട്. കാരണം ദക്ഷിണാഫ്രിക്കയ്്ക്ക് ഇപ്പോള്‍ പ്രതാപകാലത്തെ ശക്തിയൊന്നുമില്ല.

മുംബൈ: ദക്ഷിണാഫ്രിക്കന്‍ (South Africa) മണ്ണില്‍ ഇന്ത്യക്ക് ഇതുവരെ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. ഈ മാസം 26ന് സെഞ്ചൂറിയനില്‍ ആദ്യ ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം പരമ്പര നേട്ടം എന്നല്ലാതെ മറ്റൊന്നുമായിരിക്കില്ല. രോഹിത് ശര്‍മ (Rohit Sharma), രവീന്ദ്ര ജഡേജ (Ravindra Jadeja) എന്നിവരില്ലെങ്കില്‍ പോലും ഇത്തവണ ഇന്ത്യക്ക് വലിയ സാധ്യതകളുണ്ട്. കാരണം ദക്ഷിണാഫ്രിക്കയ്്ക്ക് ഇപ്പോള്‍ പ്രതാപകാലത്തെ ശക്തിയൊന്നുമില്ല.

ഇന്ത്യക്കിപ്പോള്‍ സുവര്‍ണാവസരമാണെന്നാണ് ഇതിഹാസതാരം സുനില്‍ ഗവാസ്‌കറും പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇരുടീമിന്റെയും വജ്രായുധം ബൗളിംഗായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയെ സംബന്ധിച്ച് പറഞ്ഞാല്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് കരുത്താണുള്ളത്. ദക്ഷിണാഫ്രിക്കയിലെ അധിക പേസിലും ബൗണ്‍സിലും ഇന്ത്യയുടെ ബാറ്റ്സ്മാന്‍മാര്‍ പ്രയാസപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്. എന്നുവച്ച് ബാറ്റര്‍മാരെ ഞാന്‍ തള്ളിപറയുന്നില്ല. ദക്ഷിണാഫ്രിക്കയുടെ ടോപ് ഓഡറര്‍ മുതല്‍ വാലറ്റം വരെ ബാറ്റിങ് ശക്തമാണ്. വാലറ്റം മാത്രം വാലറ്റം 50-60 റണ്‍സ് നേടാന്‍ കെല്‍പ്പുള്ളവരാണ്. അത്തരമൊരു പ്രകടനമുണ്ടായാല്‍ മത്സരഫലത്തെത്തന്നെയത് മാറ്റിമറിക്കും.'' ഗവാസ്‌കര്‍ പറഞ്ഞു. 

ക്വിന്റന്‍ ഡി കോക്ക് ആദ്യ രണ്ട് ടെസ്റ്റ് കളിക്കാത്തത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി. ''ഇന്ത്യയുടെ ബൗളിങ് നിരയെ അത്രത്തോളം ഇഷ്ടപ്പെടുന്ന താരമാണ് ഡി കോക്ക്. എങ്കിലും ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണിത്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് പിന്നെ അതിരുകളില്ല.'' ഗവാസ്‌കര്‍ പറഞ്ഞു. 

ഇന്ത്യക്ക് മൂന്ന് മത്സരം മാത്രമാണ് ദക്ഷിണാഫ്രിക്കയില്‍ ജയിക്കാനായത്. 10 മത്സരം തോറ്റപ്പോള്‍ ഏഴ് മത്സരത്തില്‍ സമനില പിടിച്ചു. ഏഴ് തവണ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയപ്പോഴും ഇന്ത്യക്ക് പരമ്പര നേടാനായില്ല. വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരെല്ലാം ദക്ഷിണാഫ്രിക്കയില്‍ കളിച്ച് മികവ് തെളിയിച്ചിട്ടുള്ളവരാണ്. എന്നാല്‍ ഇവരുടെ സമീപകാല ഫോം വളരെ മോശമാണ്.