മുംബൈ: ഐപിഎല്‍ 12-ാം എഡിഷൻ ലീഗ് ഘട്ട മത്സരക്രമം പ്രഖ്യാപിച്ചു. മെയ് 5ന് മത്സരങ്ങൾ അവസാനിക്കുന്ന തരത്തിലാണ് മത്സരക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ടീമുകളും സ്വന്തം ഹോം ഗ്രൗണ്ടിൽ 7 മത്സരങ്ങള്‍ വീതം കളിക്കും. ചെന്നൈയിൽ മെയ് 12നാകും ഫൈനലെന്നാണ് സൂചന. 

മാർച്ച് 23 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സും വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. മാർച്ച് 23 മുതൽ മുതൽ ഏപ്രിൽ 5 വരെയുള്ള 17 മത്സരങ്ങളുടെ പട്ടിക മാത്രമായിരുന്നു ആദ്യം പുറത്തിറക്കിയിരുന്നത്. ലോക്ശഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ്  മുഴുവൻ മത്സരങ്ങളുടെ പട്ടിക പുറത്തിറക്കുന്നത് ബിസിസിഐ വൈകിപ്പിച്ചത്.

ഐപിഎൽ കഴിഞ്ഞ ഉടനെ ആരംഭിക്കുന്ന ലോകകപ്പിനായി തയ്യാറെടുക്കാൻ ഇന്ത്യൻ താരങ്ങൾക്ക്  23 ദിവസം ലഭിക്കുന്ന തരത്തിലാണ് ഐപിഎൽ മത്സരക്രമം. ജൂൺ 5നാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. മെയ് 22നാണ് ഇന്ത്യന്‍ ടീം ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പോകുന്നത്.