ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ച് ഇപ്പോഴും ധാരണയായിട്ടില്ല. ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നതും കാത്തിരുന്ന് കാണണം. ഓരോ ടി20 പരമ്പരയിലും ഇന്ത്യ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.

ഇന്‍ഡോര്‍: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ച് ഇപ്പോഴും ധാരണയായിട്ടില്ല. ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നതും കാത്തിരുന്ന് കാണണം. ഓരോ ടി20 പരമ്പരയിലും ഇന്ത്യ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ടി20 പരമ്പരകളിലും ടീമിലുണ്ടായിട്ടും മലയാളിതാരം സഞ്ജു സാംസണ് പ്ലയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിട്ടില്ല. ഇതിനിടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ഇലവനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ന്യൂസിലന്‍ഡ് താരം സ്‌കോട്ട് സ്റ്റൈറിസ്.

സഞ്ജു സാംസണിനേയും യുവതാരം ശുഭ്മാന്‍ ഗില്ലിനേയും ടീമില്‍ ഉള്‍പ്പെടുത്തിയാണ് സ്റ്റൈറിസ് തന്റെ ടീമിനെ അവതരിപ്പിക്കുന്നത്. ഇന്ത്യക്ക് വേണ്ടി ടി20 അരങ്ങേറ്റം പോലും നടത്താത്ത താരമാണ് ഗില്‍. എന്നാല്‍ യുവതാരത്തിന് കുട്ടിക്രിക്കറ്റിലും തിളങ്ങാന്‍ സാധിക്കുമെന്നാണ് സ്റ്റൈറിസ് പറയുന്നത്. സഞ്ജുവാകട്ടെ ടീമിലേക്കുള്ള തിരിച്ചുവരവിന് ശേഷം മൂന്ന് പരമ്പരകളില്‍ സ്ഥാനം നേടി. എന്നാല്‍ ഒരിക്കല്‍പോലും പ്ലയിങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഐപിഎല്ലില്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റൈറിസ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ ടീമിലില്ല. ജസ്പ്രീത് ബുംറ, നവ്ദീപ് സൈനി, ദീപക് ചാഹര്‍ എന്നിവരാണ് പേസര്‍മാര്‍.

സ്റ്റൈറിസിന്റെ ടീം ഇങ്ങനെ: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, നവ്ദീപ് സൈനി, ദീപക് ചാഹര്‍.