ഇന്നലെ നടന്ന മത്സരത്തില്‍ ആര്‍സിബി പഞ്ചാബ് കിംഗ്സിനെതിരെ അവസാന ഓവറില്‍ നാലു വിക്കറ്റിന്‍റെ ആവേശജയം സ്വന്തമാക്കിയിരുന്നു.

ബെംഗലൂരു: ഐപിഎല്ലില്‍ ആദ്യ ഹോം മത്സരത്തിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു ആവേശ ജയവുമായി തിരിച്ചു കയറിയെങ്കിലും മത്സരത്തിനിടെ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചത് തിരിച്ചടിയായി. പഞ്ചാബ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ആര്‍സിബിക്കായി വിരാട് കോലി ബാറ്റ് ചെയ്യുന്നതിനിടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകന്‍ പിച്ചിന് മധ്യത്തിലെത്തി വിരാട് കോലിയുടെ കാല്‍ക്കല്‍ വീണു, പിന്നീട് ആലിംഗനം ചെയ്തു. ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി ഇയാളെ കോലിയില്‍ നിന്ന് തള്ളി മാറ്റിയാണ് ഗ്രൗണ്ടില്‍ നിന്ന് മാറ്റിയത്.

ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തില്‍ ആര്‍സിബി അവസാന ഓവറില്‍ നാലു വിക്കറ്റിന്‍റെ ആവേശജയം സ്വന്തമാക്കിയിരുന്നു. റണ്ണെടുക്കും മുമ്പെ ലൈഫ് കിട്ടിയ കോലിയായിരുന്നു ആര്‍സിബിയുടെ ടോപ് സ്കോറര്‍. മുന്‍നിരയില്‍ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയും ഗ്ലെന്‍ മാക്സ്‌വെല്ലും കാമറൂണ്‍ ഗ്രീനുമെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 31 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലി 49 പന്തില്‍ 76 റണ്‍സടിച്ചാണ് പുറത്തായത്. 11 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്.

ആഹാ...സാക്ഷാൽ മെസി ചെയ്യുമോ ഇതുപോലെ, തടയാൻ നോക്കിയവരെയെല്ലാം ഡ്രിബിള്‍ ചെയ്ത് സ്റ്റേഡിയത്തിലിറങ്ങിയ നായ

ദിനേശ് കാര്‍ത്തിക്ക് 10 പന്തില്‍ 28 റണ്‍സുമായി മത്സരം ഫിനിഷ് ചെയ്തപ്പോള്‍ മഹിപാല്‍ ലോമ്രോര്‍ എട്ട് പന്ത് പന്തില്‍17 റണ്‍സുമായി വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശീഖര്‍ ധവാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍.

Scroll to load tweet…

ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് തോറ്റ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന്‍റെ ആദ്യ ജയമായിരുന്നു ഇന്നലെ പഞ്ചാബിനെതിരെ നേടിയത്. ആദ്യ മത്സരത്തില്‍ പഞ്ചാബ് ഡല്‍ഹിയെ തോല്‍പ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക