ഓരോവര്‍ഷവും സഞ്ജുവിനെ ടീമിലെടുക്കുന്നത് ആ വര്‍ഷം യാതൊരു പ്രാധാന്യവുമില്ലാത്ത ഫോര്‍മാറ്റില്‍ കളിപ്പിക്കാനായാണ്. ഏകദിന ലോകകപ്പ് കഴിഞ്ഞതോടെ ഏകദിന ഫോര്‍മാറ്റിന് ഇനി ഈ വര്‍ഷം വലിയ പ്രാധാന്യമില്ല.

മുംബൈ: ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും തഴയപ്പെട്ട മലയാളി താരം സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു ഒരു സെഞ്ചുറി നേടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.

എന്നാല്‍ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലെടുക്കുന്നത് പലപ്പോഴും ആ വര്‍ഷം പ്രാധാന്യമില്ലാത്ത ഫോര്‍മാറ്റില്‍ കളിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രേയസ് അയ്യരും റിങ്കു സിഗുമാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കുകയെന്നും സഞ്ജുവിന് എത്രമാത്രം അവസരം കിട്ടുമെന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ലെന്നും ആകാശ് ചോപ്ര യട്യൂബ് വീഡിയോയില്‍ പറഞ്ഞു.

സഞ്ജു ഓപ്പണറോ വിക്കറ്റ് കീപ്പറോ അല്ല; ഇന്ത്യന്‍ ടീമിലെ റോളില്‍ വ്യക്തത വരുത്തി കെ എല്‍ രാഹുല്‍

ഓരോവര്‍ഷവും സഞ്ജുവിനെ ടീമിലെടുക്കുന്നത് ആ വര്‍ഷം യാതൊരു പ്രാധാന്യവുമില്ലാത്ത ഫോര്‍മാറ്റില്‍ കളിപ്പിക്കാനായാണ്. ഏകദിന ലോകകപ്പ് കഴിഞ്ഞതോടെ ഏകദിന ഫോര്‍മാറ്റിന് ഇനി ഈ വര്‍ഷം വലിയ പ്രാധാന്യമില്ല. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലാണ് ഇനി ടീമുകളുടെ ശ്രദ്ധ. ഈ വര്‍ഷം ടീമുകള്‍ അധികം ഏകദിനങ്ങള്‍ കളിക്കാനും സാധ്യത കുറവാണ്.

അതോടെ സഞ്ജുവിനെ സെലക്ടര്‍മാര്‍ ഏകദിന ടീമിലെടുത്തു. ഏകദിന ലോകകപ്പിന് മുമ്പാകട്ടെ വിന്‍ഡീസിനെതിരെ ഉള്‍പ്പെടെയുള്ള ടി20 പരമ്പരകളില്‍ സഞ്ജുവിന് അവസരം നല്‍കി. ഏകദിന പരമ്പരക്കുള്ള ടീമില്‍ കളിപ്പിച്ചതുമില്ല. ഏത് ഫോര്‍മാറ്റിനാണോ അതാത് വര്‍ഷം പ്രാധാന്യമില്ലാത്തത് ആ ഫോര്‍മാറ്റില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തുന്നതാണ് ഇപ്പോള്‍ കാണുന്നതെന്നും അതുവഴി സഞ്ജു എപ്പോഴും ഇന്ത്യന്‍ ടീമിലുണ്ടെന്ന തോന്നല്‍ ഉണ്ടാക്കാനുമാകുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്, മത്സര സമയം; സൗജന്യമായി കാണാനുള്ള വഴികള്‍

ദക്ഷിണാഫ്രിക്കക്കെതിരായെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ റുതുരാജ് ഗെയ്ക്‌വാദിനൊപ്പം ആരാകും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക എന്നതിനെക്കുറിച്ച് ഒരു വ്യക്തതയുമില്ല. ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും ഏകദിന പരമ്പരയിലില്ല. അതുകൊണ്ട് സായ് സുദര്‍ശനോ രജത് പാട്ടീദാറോ ഓപ്പണറാകുമെന്ന് കരുതാനെ നിര്‍വാഹമുള്ളു. അതുമല്ലെങ്കില്‍ തിലക് വര്‍മയെ ഓപ്പണറാി പരീക്ഷിക്കാനും സാധ്യതുണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക