ക്രീസിലേക്ക് തിരിച്ച് വരാനുള്ള പരിശ്രമം നടത്തുന്നതിനിടെ താരത്തിന് വീണ്ടും പരിക്കേറ്റിരുന്നു. ഈ പരിക്കുള്ള താരത്തെ ടീമില്‍ എടുത്തത് എന്തിനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള വിമര്‍ശനങ്ങളും ട്രോളുകളും അവസാനിക്കുന്നില്ല. ഏകദിനത്തില്‍ നിരന്തരം പരാജയപ്പെടുന്ന സൂര്യകുമാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നാലെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നല്‍കിയ ഇഞ്ചുറി അപ്‌ഡേറ്റ് ആണ് ആരാധകരെ ചൊടിപ്പിച്ചിട്ടുള്ളത്. ഐപിഎല്ലിനിടെ പരിക്കേറ്റ കെ എല്‍ രാഹുലിനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, ക്രീസിലേക്ക് തിരിച്ച് വരാനുള്ള പരിശ്രമം നടത്തുന്നതിനിടെ താരത്തിന് വീണ്ടും പരിക്കേറ്റിരുന്നു. ടൂര്‍ണമെന്‍റിലെ തുടക്കത്തിലെ മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു. അപ്പോഴും ആരാധകര്‍ ചോദിക്കുന്നത് പരിക്കുള്ള താരത്തെ എന്തിന് ടീമിലെടുത്തുവെന്നാണ്. രാഹുലിന് പരിക്ക് മാറിയില്ലെങ്കില്‍ സഞ്ജു ടീമിലെത്താനും സാധ്യതയേറെയാണ്. ഇപ്പോള്‍ ബാക്ക് അപ്പ് താരമാണ് സഞ്ജു.
അതേസമയം, ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ ക്യാപ്റ്റനാകുന്ന ടീമില്‍ പരിക്കു മൂലം പുറത്തായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലും മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും തിരിച്ചെത്തിയതാണ് ഹൈലൈറ്റ്. രാഹുല്‍ വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ സ്റ്റാന്‍ഡ് ബൈ താരമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്തുകൊണ്ട് സഞ്ജു സാംസണ്‍? ടീമിനൊപ്പം വരാനുണ്ടായ കാരണം വെളിപ്പെടുത്തി അജിത് അഗാര്‍ക്കര്‍
17 അംഗ ടീമിന് പുറമെയാണ് സഞ്ജു സ്റ്റാന്‍ഡ് ബൈ താരമായി ടീമിനൊപ്പം സഞ്ചരിക്കുക. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും വിന്‍ഡീസില്‍ നിരാശപ്പെടുത്തിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ഏഷ്യാ കപ്പ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ വിന്‍ഡീസില്‍ തിളങ്ങിയ യശസ്വി ജയ്സ്വാള്‍ പുറത്തായി.

