വനിതാ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനമാണ് ഷെഫാലിയുടെ തിരിച്ചുവരവിന് കാരണം.

മുംബൈ: ഷെഫാലി വര്‍മയെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷെഫാലി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. ജൂണ്‍ 28ന് ട്രെന്റ് ബ്രിഡ്ജിലാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്ക് തുടക്കമാവുക. വനിതാ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനത്തോടെയാണ് ഷെഫാലി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. പരിക്കില്‍ നിന്ന് മുക്തയായ വിക്കറ്റ് കീപ്പര്‍ യസ്തിക ഭാട്ടിയയും ടീമില്‍ തിരിച്ചെത്തി. ഇതോടൊപ്പം മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ടീമുകളേയും ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. സ്മൃതി മന്ദാനയുടെ വൈസ് ക്യാപ്റ്റന്‍. ഇരുടീമിലും മലയാളിതാരങ്ങള്‍ക്ക് ഇടം പിടിക്കാനായില്ല. ഇന്ത്യന്‍ ടീമുകള്‍ അറിയാം...

ഏകദിന ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രതിക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), തേജല്‍ ഹസബ്‌നിസ്, ദീപ്തി ശര്‍മ, സ്നേഹ് റാണ, ശ്രീ ചരണി, അരുണ്‍ധ റെഡ്ഡി, അരുണ്‍ധ റെഡ്ഡി, ശുചി ഉപാധ്യൂര്‍ റെഡ്ഡി. ഗൗഡ്, സയാലി സത്ഘരെ

ടി20 ഐ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, സ്‌നേഹ റാണ, ശ്രീ ചരണി, ഷുചി ഉപാധ്യായ, കെ അരുന്ധ ഗാഢ്യ റെഡ്ഡി, കെ അരുന്ധ ഗാഢി റെഡ്ഡി സത്ഘരെ.