കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ നജം സേഥിയുടെ നേതൃത്വത്തിലുള്ള 14 അംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു. അടുത്ത നാല് മാസത്തേക്കാണ് നിയമനം. റമീസ് രാജയെ പുറത്താക്കിയുള്ള വിജ്ഞാപനം പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് പുറപ്പെടുവിച്ചത്.
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ സെലക്ഷന്‍ കമ്മിറ്റിയുടെ ഇടക്കാല ചെയര്‍മാനായി ഷാഹിദ് അഫ്രീദിയെ തിരഞ്ഞെടുത്തു. മുന്‍ താരങ്ങളായ അഹബ്ദുള്‍ റസാഖ്, റാവു ഇഫ്തികര്‍ അഞ്ജും എന്നിവരാണ് മറ്റംഗങ്ങള്‍. ഹാറൂണ്‍ റാഷിദ് കണ്‍വീനറാവും. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് മാത്രമാണ് ഇവരെ നിയമിച്ചിട്ടുള്ളത്. ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാണ് പാകിസ്ഥാന്‍ കളിക്കുക. കഴിഞ്ഞ ദിവസം മുന്‍ ക്രിക്കറ്റ് താരം റമീസ് രാജയെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.
കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ നജം സേഥിയുടെ നേതൃത്വത്തിലുള്ള 14 അംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു. അടുത്ത നാല് മാസത്തേക്കാണ് നിയമനം. റമീസ് രാജയെ പുറത്താക്കിയുള്ള വിജ്ഞാപനം പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് പുറപ്പെടുവിച്ചത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് റമീസിനെ നീക്കിയത്. 2021 സെപ്റ്റംബറിലാണ് റമീസ് സ്ഥാനമേറ്റെടുത്തിരുന്നത്.
ഇജാസ് ബട്ട് (2008-11), ജാവേദ് ബുര്‍ക്കി (1994-95), അബ്ദുള്‍ ഹഫീസ് കര്‍ദാര്‍ (1972-77) എന്നിവര്‍ക്ക് ശേഷം ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ട നാലാമത്തെ മുന്‍ ക്രിക്കറ്റ് താരമായിരുന്നു റമീസ്. എഹ്‌സാന്‍ മാനി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് രാജയെ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചത്. അദ്ദേഹം 15 മാസം റമീസ് പിസിബി ചെയര്‍മാനായി സേവനമനുഷ്ഠിച്ചു. സേഥിയാവട്ടെ 2013-2018 കാലഘട്ടത്തില്‍ പിസിബിയുടെ ചെയര്‍മാനും സിഇഒയുമായിരുന്നു. 2019-ല്‍ ഉണ്ടാക്കിയ നിലവിലുള്ള പി.സി.ബി ഭരണഘടന റദ്ദാക്കിയിട്ടുണ്ട്.
ഈ മാസം 26ന് കറാച്ചിയിലാണ് ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ജനുവരി മൂന്നിന് മുള്‍ട്ടാനില്‍ നടക്കും. മൂന്ന് ഏകദിന മത്സരങ്ങളും നടക്കുന്നത് കറാച്ചിയിലാണ്. ആദ്യ ഏകദിനം അടുത്തമാസം 10ന് കറാച്ചിയില്‍ നടക്കും. രണ്ടാം ഏകദിനം 12നും മൂന്നാം ഏകദിനം 14നും നടക്കും.
ഐപിഎല്‍ താരലേലം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസത്തില്‍ ഹ്യൂ എഡ്മീഡ്‌സ്
