മുന്‍കാല ക്രിക്കറ്റ് താരങ്ങളും നിലവില്‍ കളിക്കുന്നവും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവരിലുണ്ട്. വിരാട് കോലി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ധോണിക്ക് ആശംസ അറിയിച്ചത്.
സതാംപ്ടണ്‍: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍ എം എസ് ധോണിയുടെ 41-ാം പിറന്നാളാണിന്ന്. ക്രിക്കറ്റ് ആരാധകര്‍ റാഞ്ചിക്കാരന്റെ പിറന്നാള്‍ ആഘോഷമാക്കുന്നുണ്ട്. ഐസിസിയും ബിസിസിഐയും ധോണിക്ക് ആശംസയുമായെത്തി. കൂടാതെ മുന്‍കാല ക്രിക്കറ്റ് താരങ്ങളും നിലവില്‍ കളിക്കുന്നവും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവരിലുണ്ട്. വിരാട് കോലി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ധോണിക്ക് ആശംസ അറിയിച്ചത്. അജിന്‍ക്യ രഹാനെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും പങ്കുവച്ചു. പാകിസ്ഥാന്‍ താരം ഷാനവാസ് ദഹാനിയും ധോണിക്ക് ആശംസയുമായെത്തി.
ധോണിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഒരുമിപ്പിച്ച് വീഡിയോ രൂപത്തില്‍ ചെയ്താണ് കോലി ആശംസ അറിയിച്ചത്. അതിനൊപ്പമുള്ള കുറിപ്പാണ് ഏറെ ശ്രദ്ധേയം. അതിങ്ങനെയായിരുന്നു. ''മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തനായ ക്യാപ്റ്റന്‍. നിങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനയ്‌ക്കെല്ലാം നന്ദി. നിങ്ങളെനിക്ക് മൂത്ത സഹോദരനാണ്. എപ്പോഴും സ്‌നേഹവും ബഹുമാനവും മാത്രം. ക്യാപ്റ്റന് പിറന്നാള്‍ ആശംസകള്‍.'' കോലി കുറിച്ചിട്ടു.
റെയ്‌നയുടെ കുറിപ്പ് ഇങ്ങനെ... ''എന്റെ സഹോദരന് പിറന്നാള്‍ ആശംസകള്‍. ജീവിത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എന്നെ പിന്തുണച്ചതിനും മെന്ററായതിനും നന്ദി. നിങ്ങളേയും കുടുംബത്തേയും ദൈവം പൂര്‍ണ ആരോഗ്യവനായി അനുഗ്രഹിച്ച് നിര്‍ത്തട്ടെ. ഒരുപാട് സ്‌നേഹം മഹിഭായ്. വരാനുള്ളത് ഏറ്റവും നല്ല വര്‍ഷമാട്ടെ.'' ധോണിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ റെയ്‌ന കുറിച്ചിട്ടു. താങ്കളുടെ കീഴില്‍ കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് രഹാനെ കുറിച്ചിട്ടു.
അതേസമയം പാകിസ്ഥാനില്‍ നിന്നും ധോണിക്ക് പിറന്നാള്‍ ആശംസയെത്തി. പാക് താരം ഷാനവാസ് ദഹാനിയാണ് ധോണിക്ക് പിറന്നാള്‍ ആശംസ അറിയിച്ചത്. അദ്ദേഹം കുറിച്ചിട്ടത് ഇങ്ങനെ.. ''എക്കാലത്തേയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായ ധോണിക്ക് പിറന്നാള്‍ ആശംസകള്‍. പ്രചോദനവും റോള്‍ മോഡലുമാണ് നിങ്ങള്‍. മാത്രമല്ല, ക്രിക്കറ്റില്‍ തുടരാനുള്ള ഫിറ്റ്‌നെസ് ഇപ്പോഴും നിങ്ങള്‍ക്കുണ്ട്. കുറച്ചുവര്‍ഷം കൂടി ക്രിക്കറ്റില്‍ തുടര്‍ന്ന് ഞങ്ങളെ ആനന്ദിപ്പിച്ചുകൊണ്ടിരിക്കുക.'' ദഹാനി കുറിച്ചിട്ടു. ധോണിക്കൊപ്പം നില്‍ക്കുന്ന ചിത്രവും ദഹാനി പങ്കുവച്ചിട്ടുണ്ട്.
