വാതുവയ്പുകാര്‍ സമീപിച്ചത് ഐസിസിയെ അറിയിക്കാത്തതിനെ തുടര്‍ന്ന് വിലക്ക് നേരിടുന്ന ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ക്രിക്കറ്റ് ലോകകത്തോട് മാപ്പ് പറഞ്ഞു.

ധാക്ക: വാതുവയ്പുകാര്‍ സമീപിച്ചത് ഐസിസിയെ അറിയിക്കാത്തതിനെ തുടര്‍ന്ന് വിലക്ക് നേരിടുന്ന ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ക്രിക്കറ്റ് ലോകകത്തോട് മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വാതുവയ്പുകാരനായ ദീപക് അഗര്‍വാള്‍ സമീപിച്ചിട്ടും ഐസിസിയെ അറിയിക്കാതിരുന്നത്. പല തവണ ടീമിന്റെ വിവരങ്ങള്‍ ചോര്‍ത്താനായി അഗര്‍വാള്‍ ഷാക്കിബിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഐസിസിയെ അറിയിക്കുന്നതില്‍ ഷാക്കിബ് പരാജയപ്പെട്ടു. ഇതോടെ വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

വികാരനിര്‍ഭരമായിട്ടാണ് ഷാക്കിബ് വാര്‍ത്തയോട് പ്രതികരിച്ചത്. അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ... ''ഒത്തുകളിക്കാരെ അകറ്റിനിര്‍ത്താനുള്ള ഐസിസി നീക്കത്തെ പിന്തുണയ്ക്കാത്തത് എന്റെ പിഴവാണ്. എനിക്ക് ഏറെ പ്രിയപ്പട്ട കായികയിനത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരുന്നത് ദുഖകരമാണ്.

എന്നാല്‍ വാതുവയ്പുകാര്‍ സമീപിച്ചത് അറിയിച്ചില്ല എന്നത് കുറ്റകരമാണെന്ന് സമ്മതിക്കുന്നു.ഐസിസി അഴിമതി നിരോധന നിയമം കര്‍ശനമായി നടപ്പാക്കുന്നതില്‍താരങ്ങള്‍ക്ക് കൃത്യമായ പങ്കുണ്ട്. എന്നാല്‍ എന്റെ ജോലി ഞാന്‍ നിറവേറ്റിയില്ല. ലോകത്തുള്ള ക്രിക്കറ്റ് ആരാധകരും താരങ്ങളും ആഗ്രഹിക്കുന്നത് പോലെ ക്രിക്കറ്റ് എപ്പോഴും അഴിമതിരഹിതമായിരക്കണമെന്ന് ഞാനും ആഗ്രഹിക്കുന്നു. വളര്‍ന്നുവരുന്ന താരങ്ങളെ ഇത്തരം ഇത്തരം ചെയ്തികളില്‍ നിന്ന് വിലക്കും.'' ഷാക്കിബ് പറഞ്ഞുനിര്‍ത്തി.